സഊദിയിൽ ഇന്ന് 145 പുതിയ കൊവിഡ് രോഗബാധ

0
1226

റിയാദ്: സഊദിയിൽ ഇന്ന് പുതിയ കൊറോണ വൈറസിന്റെ 145 പുതിയ കേസുകൾ രജിസ്റ്റർ ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 748,769 ആയി.

335 പുതിയ രോഗമുക്തിയാണ് ഉണ്ടായത്. ആകെ രോഗമുക്തി 730,690 ആയി ഉയർന്നു.
ഇന്ന് ഒരു മരണം റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചതോടെ ആകെ മരണം 9,018 ആയി. ഗുരുതര രോഗികളുടെ എണ്ണം 313 ആണെന്ന് മന്ത്രാലയം അറിയിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൊവിഡ് -19 സ്ഥിതിവിവരക്കണക്കുകൾ പ്രദർശിപ്പിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പ്ലാറ്റ്ഫോം അനുസരിച്ച്, റിയാദിൽ 47 പുതിയ കേസുകൾ രേഖപ്പെടുത്തി, ജിദ്ദയിൽ 15, മദീന 9, മക്ക 9, ദമാം 6, തായിഫിൽ 5, അബഹയിൽ 5, ഹുഫൂഫ്, ജസാൻ എന്നിവിടങ്ങളിൽ 3 കേസുകൾ എന്നിങ്ങനെയും രോഗം സ്ഥിരീകരിച്ചു.

പുതിയ രോഗമുക്തി കേസുകളിൽ 105 രോഗമുക്തിയുമായി റിയാദ് മുന്നിൽ നിൽക്കുന്നു. 27 രോഗമുക്തിയുമായി ജിദ്ദ, മദീന 26, മക്ക 13, അബഹ 11, ബുറൈദ 9, തായിഫ് 7 തബൂക് 6.

കഴിഞ്ഞ 24 മണിക്കൂറിനിടെ 21,230 പുതിയ പരിശോധനകൾ നടത്തി. ആകെ നൽകിയ കൊവിഡ് വാക്സിൻ ഡോസുകളുടെ എണ്ണം 61,865,903 ആയി.