സഊദിവത്കരണം വൻ ലക്ഷ്യത്തിലേക്ക്, പ്രവാസികൾക്ക് കനത്ത തൊഴിൽ നഷ്‌ടം, കഴിഞ്ഞ വർഷം ജോലിയിൽ പ്രവേശിച്ചത് നാല് ലക്ഷം സഊദികൾ

0
3218

റിയാദ്: കഴിഞ്ഞ വർഷം 400,000 യുവതി യുവാക്കൾ ആദ്യമായി തൊഴിൽ വിപണിയിൽ പ്രവേശിച്ചതായി സോഷ്യൽ ഡെവലപ്‌മെന്റ് മന്ത്രി അഹമ്മദ് അൽ-റാജ്ഹി വെളിപ്പെടുത്തി. ഫ്യൂച്ചർ ഓഫ് റിയൽ എസ്റ്റേറ്റ് ഫോറത്തിൽ നടത്തിയ പ്രസംഗത്തിലാണ് സഊദി ചരിത്രത്തിൽ തന്നെ ഇത്രയധികം പൗരന്മാർ തൊഴിൽ മേഖലയിൽ പ്രവേശിച്ചതായാലുള്ള കണക്കുകൾ മന്ത്രി വെളിപ്പെടുത്തിയത്. തൊഴിൽ വിപണിയിൽ ആദ്യമായി പ്രവേശിച്ചവർ അതേ വർഷം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ബിരുദം നേടിയവരേക്കാൾ കൂടുതലാണെന്നും മന്ത്രി പറഞ്ഞു. അതായത് മുൻ വർഷങ്ങളിലെ ബിരുദധാരികൾ ആണ് 2021 ൽ തൊഴിൽ മേഖലയിൽ പ്രവേശിച്ചിരിക്കുന്നത്. .

ഫാർമസി,  ദന്തചികിത്സ, അക്കൗണ്ടിംഗ്, നിയമം, മാർക്കറ്റിംഗ് തുടങ്ങിയ ഗുണപരമായ മേഖലകളിൽ 2021-ൽ മന്ത്രാലയം 32 സഊദി വത്കരണ തീരുമാനങ്ങൾ പുറത്തിറക്കിയിരുന്നു. ഇതിന്റെ വിജയമാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.32 തൊഴിൽ മേഖല സഊദി വത്കരിക്കുന്നതിലൂടെ 200,000 തൊഴിലവസരങ്ങൾ ആയിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ സ്വകാര്യ മേഖലയ്ക്ക് 400,000 പേർക്ക് തൊഴിൽ നൽകാൻ കഴിഞ്ഞതായാണ് മന്ത്രി വ്യക്തമാക്കിയത്. ഈ മേഖലയുമായുള്ള നിലവിലുള്ള പങ്കാളിത്തം യഥാർത്ഥമാണെന്ന് ഇത് സ്ഥിരീകരിക്കുന്നു. ഈ വർഷവും 30 സഊദി വത്കരണ പദ്ധതികൾ കൂടി നടപ്പാക്കുമെന്നാണ് പ്രഖ്യാപനം.

റിയൽ എസ്റ്റേറ്റ് മേഖലയിലെ ജോലികൾ നല്ല അന്തരീക്ഷവും നല്ല വരുമാനവും ഉള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സഊദി പൗരന്മാരുടെ എണ്ണം ഇതുവരെ 1.95 ദശലക്ഷം യുവതീ യുവാക്കളിൽ എത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇത്  ഒരു ചരിത്ര സംഖ്യയാണ്. നമുക്ക് ആഗ്രഹവും തീക്ഷ്ണതയും ഉള്ള കേഡറുകൾ ഉണ്ടെന്ന് സ്ഥിരീകരിക്കുന്നു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് യാഥാർത്ഥ്യമായി എന്നും സ്വകാര്യ മേഖലയിലെ സഊദികളുടെ അഭൂതപൂർവമായ എണ്ണത്തിലേക്ക് നാമിപ്പോൾ എത്തിയിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

മേഖലാ തന്ത്രങ്ങൾ,   രാജ്യത്തിന്റെ ദർശന പരിപാടികൾ, പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ പദ്ധതികൾ, നിലവിൽ നടന്നുകൊണ്ടിരിക്കുന്ന വലിയ ഭവന പദ്ധതികൾ, സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം എന്നിവ അദ്ദേഹം സൂചിപ്പിച്ചു;