ഒത്തൊരുമിച്ചാൽ എല്ലാം നടക്കും; തീപിടിച്ച കെട്ടിടത്തിൽ നിന്ന് ഒരാളെ സാഹസികമായി രക്ഷപ്പെടുത്തി

അൽഖോബാറിലാണ് ഇന്ന് ബഹുനില കെട്ടിടത്തിന് തീപ്പിടിച്ചത്

0
4258

ദമാം: കിഴക്കൻ സഊദിയിലെ അൽ ഖോബാർ നഗരത്തിൽ തീപിടിച്ച വാണിജ്യ കെട്ടിടത്തിൽ നിന്ന് ഒരാളെ രക്ഷപ്പെടുത്തിയത് ഒരുമയുടെ കാഹളമായി. കത്തിനശിച്ചുകൊണ്ടിരിക്കെ കെട്ടിടത്തിന്റെ ജനാലയിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിച്ച ഒരു തൊഴിലാളിയെയാണ് താഴെയുള്ള ഒരു കൂട്ടം തൊഴിലാളികൾ സാഹസികമായി രക്ഷപ്പെടുത്തിയത്.



കത്തിപ്പടരുന്ന കെട്ടിടത്തിന്റെ ജനാലയിൽ തൂങ്ങിക്കിടന്നയാളെ രക്ഷിക്കാൻ ഒരു കൂട്ടം യുവാക്കൾ മുറ്റത് കൂട്ടം ചേർന്ന് നിൽക്കുകയായിരുന്നു. അവരുടെ ഇടയിലേക്ക് ഇദ്ദേഹം പിടിവിട്ട് ചാടിയതോടെ സംഘം കൂട്ടം ചേർന്ന് പിടിക്കുകയായിരുന്നു. സംഭാവത്തിന്റെ ദൃശ്യങ്ങൾ വൈറലായി.



വടക്കൻ അൽഖോബാറിലെ ഒരു കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. തീപിടിത്തം അണക്കാൻ സാധിച്ചതായി സിവിൽ ഡിഫൻസ് ഇന്ന് നേരത്തെ അറിയിച്ചിരുന്നു. സംഭവത്തിൽ ചെറിയ പരിക്കുകൾ മാത്രമാണ് ഉണ്ടായത്.

വീഡിയോ കാണാം 👇