സഊദിയിൽ വരും മണിക്കൂറുകളിലും വിവിധയിടങ്ങളിൽ കനത്ത മഴയും മഞ്ഞു വീഴ്ചയും

0
2523

റിയാദ്: രാജ്യത്തിന്റെ വിവിധ നഗരങ്ങളിലും ഗവർണറേറ്റുകളിലും ഇന്ന് (ഞായർ) അനുഭവപെടുന്ന കാലാവസ്ഥയെക്കുറിച്ചുള്ള ദേശീയ കാലാവസ്ഥാ കേന്ദ്രം റിപ്പോർട്ട് പുറത്തിറക്കി.

മക്ക, അൽ-ബാഹ, റിയാദ്, അൽ-ഖസിം, കിഴക്കൻ പ്രവിശ്യ, അസീർ, ജസാൻ, മദീന, ഹായിൽ, വടക്കൻ അതിർത്തികൾ, അൽ-ജൗഫ്, തബൂക്ക് മേഖലയിലും ഇടത്തരം മുതൽ ശക്തമായ ഇടിമിന്നലും ശക്തമായ കാറ്റും ആലിപ്പഴ വർഷവും തുടരുമെന്നും കേന്ദ്രം അറിയിച്ചു.

അൽഖാൻ, ജബൽ അൽ-ലൗസ്, അൽ-സെയ്ത എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ചയും തുടരും.

കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയാണ് വിവിധയിടങ്ങളിൽ ലഭിച്ചത്. കിഴക്കൻ പ്രാവിശ്യയടക്കം വിവിധയിടങ്ങളിൽ ഇന്ന് രാവിലെയും അന്തരീക്ഷം മൂടിക്കെട്ടിയിരിക്കുകയാണ്.

മഞ്ഞു പുതഞ്ഞൊരു സഊദി, ജബൽ അൽ-ലൗസിൽ മഞ്ഞ് വീഴുന്നതിന്റെ അതിശയിപ്പിക്കുന്ന ദൃശ്യങ്ങൾ