ദുബായ്: മേഖലയിലെ മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങളിൽ ഗൾഫ് രാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സംയുക്ത പ്രതിരോധ സേന രൂപീകരിക്കണമെന്ന ആഹ്വാനവുമായി പ്രമുഖ മാധ്യമ പ്രവർത്തകർ. ഇറാൻ വെടിനിർത്തലിന് ശേഷമുള്ള ഗൾഫിന്റെ ഭാവി എന്ന പ്രമേയത്തിൽ ദുബായ് പ്രസ് ക്ലബ് സംഘടിപ്പിച്ച വെർച്വൽ സംവാദത്തിലാണ് ഈ നിർദ്ദേശം ഉയർന്നുവന്നത്.
സ്ലീപ്പർ സെല്ലുകളുടെ ഭീഷണിയും വ്യാജപ്രചരണങ്ങൾക്കെതിരെയുള്ള മാധ്യമങ്ങളുടെ കരുതലുമാണ് ചർച്ചയിലെ പ്രധാന വിഷയങ്ങളായത്. യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ പ്രമുഖർ പങ്കെടുത്ത സെഷനിൽ ബഹ്റൈനിൽ നിന്നുള്ള എഴുത്തുകാരിയും മാധ്യമ പ്രവർത്തകയുമായ സൗസൻ അൽ ഷാഇർ, കുവൈത്ത് മാധ്യമ പ്രവർത്തകൻ മുഹമ്മദ് അൽ മുല്ല എന്നിവർ നിലപാടുകൾ വ്യക്തമാക്കി.
…





