കാസർഗോഡ് ശൈശവ വിവാഹമെന്ന് പരാതി; വരനുൾപ്പെടെ നാല് പേർക്കെതിരെ കേസ്

0
10

കാസർഗോഡ്: തൃക്കരിപ്പൂരിൽ ശൈശവ വിവാഹം നടന്നെന്ന പരാതിയിൽ വരനുൾപ്പെടെ നാല് പേർക്കെതിരെ കേസ്. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ ജുമാമസ്ജിദിൽ നടന്ന ശൈശവ വിവാഹത്തിലാണ് കേസെടുത്തത്.

വരൻ എടച്ചാക്കൈ സ്വദേശി ഷാബിർ ഷെയ്ഖ്, പെൺകുട്ടിയുടെ പിതാവ്, അഴീക്കാൽ ജുമാ മസ്ജിദ് സെക്രട്ടറിയും പടന്ന പഞ്ചായത്തംഗവുമായ പി.കെ. താജുദ്ദീൻ, ജുമാ മസ്ജിദിലെ ഉസ്താദ് റഹ്മത്തുള്ള എന്നിവർക്കെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്.