പാലക്കാട്: കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരിനിടെ ഷാഫി പറമ്പിലിനെ പിന്തുണച്ച് രമേഷ് പിഷാരടി എംഎൽഎ. പാർട്ടിക്കുവേണ്ടി പാർട്ടി പറയുന്നതെല്ലാം ചെയ്തു മാത്രമാണ് ഷാഫിക്ക് ശീലം. വടകരയിലേക്ക് പോകാതിരുന്നെങ്കിൽ ഇന്ന് ഷാഫി കേരളത്തിലെ മന്ത്രി ആകുമായിരുന്നുവെന്നും പിഷാരടി പോസ്റ്റിൽ കുറിച്ചു.
പക്ഷേ പദവികളേക്കാൾ ഷാഫി പ്രസ്ഥാനത്തെ സ്നേഹിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ റാഫി പാൻ കേരള സ്വാധീന വലയം സൃഷ്ടിച്ചു. ഇക്കാര്യം വിസ്മരിക്കാനാകില്ലെന്നും എംഎൽഎ വ്യക്തമാക്കി. ക്രൗൺ എന്ന വിശേഷണത്തിൽ മാത്രം ഈ നേതൃ മികവിനെ ഒതുക്കാൻ ആകില്ല.
ആറുമാസം ആയപ്പോഴേക്കും ഉയരുന്ന അഭിപ്രായപ്രകടനങ്ങൾ നൽകുന്ന അപായ സൂചന കണ്ടില്ലെന്ന് നടിക്കരുത്. വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് അത് നീങ്ങിയാൽ പാർട്ടിക്ക് ഗുണകരമല്ല. വിമർശനങ്ങൾ ആകാം അത് പരിധിവിടുന്നത് പാർട്ടിക്ക് ഗുണകരമല്ലെന്നും രമേഷ് പിരാടി മുന്നറിയിപ്പ് നൽകി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
