റിയാദ്: സഊദി അറേബ്യയില്‍ രാമായണവും മഹാഭാരതവും സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയിലെ പത്രങ്ങളും ദൃശ്യ മാധ്യമങ്ങളും വളരെ പ്രാധാന്യം നല്‍കി പ്രസിദ്ധീകരിച്ച വാര്‍ത്ത വ്യാജമാണെന്ന് റിപ്പോര്‍ട്ട്. സഊദിയില്‍ രാമായണവും മഹാഭാരതവും വിഷന്‍ 2030 യുടെ ഭാഗമായി ഔദ്യോഗിക സിലബസ്സില്‍ ഉള്‍പ്പെടുത്തി പഠിപ്പിക്കുന്നു എന്ന വാര്‍ത്ത വ്യാജമാണെന്ന് വിവധ മേഖലകളില്‍ ഉള്ളവര്‍ വ്യക്തമാക്കുന്നു.
ആജ് തക്, ഹിന്ദുസ്ഥാന്‍ ടൈംസ്, ഇന്ത്യ ടുഡേ, ന്യൂസ് 18, റിപ്പബ്ലിക് ടി വി, യാഹൂ ന്യൂസ്, ആര്‍ എസ് എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ തുടങ്ങിയവ ഈ വാര്‍ത്ത വന്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു.
ഏപ്രില്‍ 16 ന് നേഷന്‍ വേള്‍ഡ് ന്യൂസ്, ഓ പി എല്‍ ഇന്ത്യ തുടങ്ങിയ പത്രങ്ങളാണ് ഈ വാര്‍ത്ത ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍റെ സ്വപ്ന പദ്ധതിയായ വിഷന്‍ 2൦3൦ യുടെ ഭാഗമായി സൗദി അറേബ്യയുടെ വിഭ്യാഭ്യാസ മേഖല നിലവാരം ഉയര്‍ത്തുന്നതിനായി വിദേശ രാജ്യങ്ങളുടെ ചരിത്രവും സംസ്കാരവും പഠിപ്പിക്കുന്ന ഭാഗങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തി എന്നായിരുന്നു വാര്‍ത്തയില്‍ വ്യക്തമാക്കിയിരുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ രാമായണവും മഹാഭാരതവും കൂടി സിലബസ്സില്‍ ഉള്‍പ്പെടുത്തി എന്നും ചിത്രങ്ങള്‍ സഹിതം പത്രങ്ങള്‍ വാര്‍ത്ത നല്‍കി.
ഈ റിപ്പോര്‍ട്ടില്‍ സഊദി അറേബ്യന്‍ സ്വദേശിയും യോഗ പരിശീലകയും അറബ് യോഗ ഫൌണ്ടേഷന്‍ സ്ഥാപകയുമായ നൌഫ് അല്‍ മര്‍വായിയുടെ ട്വീറ്റിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പത്രങ്ങള്‍ ഈ വാര്‍ത്ത നല്‍കിയത്.
2018ലെ പദ്മശ്രീ അവാര്‍ഡ് ജേതാവാണ് മര്‍വ. മര്‍വായ് ട്വീറ്റില്‍ തന്‍റെ മകന്റെ ടെക്സ്റ്റ് ബുക്കുകളുടെ പേജുകളുടെ പ്രസക്തമായ നാലോളം സ്ക്രീന്‍ ഷോട്ടുകളും ചേര്‍ത്തിരുന്നു. അതില്‍ ഒന്നില്‍ രാമായണവും മഹാഭാരതവും ഇന്ത്യയിലെ മഹത്തായ രണ്ടു കാവ്യങ്ങള്‍ ആണെന്ന് വ്യക്തമാക്കുന്ന സ്ക്രീന്‍ ഷോട്ടും ഉണ്ടായിരുന്നു. വളരെ പെട്ടെന്ന് തന്നെ ഈ ട്വീറ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 2000 ല്‍ അധികം റീ ട്വീറ്റുകളും ഈ ട്വീറ്റിനു ലഭിച്ചു.

ട്വീറ്റ് വൈറലായതോടെ വാര്‍ത്താ മാധ്യമങ്ങള്‍ അത് ഏറ്റെടുത്തു. ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയുയ സമൂഹ മാധ്യമങ്ങളില്‍ ഇത് പെട്ടെന്ന് തന്നെ വൈറലായി. പതിനായിരക്കകണക്കിന് പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. അതില്‍ ചില പേജുകളില്‍ അര ലക്ഷത്തില്‍ അധികം ലൈക്കുകളും ലഭിച്ചിരുന്നു.
ട്വീറ്റിനും വാര്‍ത്തക്കും പ്രചാരം ലഭിച്ചതോടെ ഈ വിഷയത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി സൗദിയിലെ പ്രമുഖ വിദ്യാഭ്യാസ വിദഗ്ദരും മാധ്യമ പ്രവര്‍ത്തകരും മുന്നോട്ട് വന്നു. അവര്‍ മര്‍വായിയുടെ അവകാശ വാദത്തെ തെളിവ് സഹിതം നിഷേധിക്കുകയും ചെയ്തു.
രാമായണവും മഹാഭാരതവും സൗദി അറേബ്യയുടെ ഔദ്യോഗിക സിലബസ്സില്‍ ഉള്‍പ്പെടുത്തി എന്നത് സംബന്ധിച്ച യാതൊരു പ്രഖ്യാപനമോ അറിയിപ്പുകളോ ഇതുവരെ ഉണ്ടായിട്ടില്ല. വിദ്യഭ്യാസ മന്ത്രാലയം ഇക്കാര്യം എവിടെയും പരാമര്‍ശിച്ചിട്ടില്ല എന്നവര്‍ പറയുന്നു.
മര്‍വായിയുടെ ട്വീറ്റ് പ്രകാരം പരാമര്‍ശിക്കുന്ന രാമായണവും മഹാഭാരതവും വിഷന്‍ 2൦3൦ പദ്ധതിയും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു. മര്‍വായിയുടെ ട്വീറ്റില്‍ ചേര്‍ത്തിരിക്കുന്ന ടെക്സ്റ്റ് ബുക്കുകളുടെ സ്ക്രീന്‍ ഷോട്ടുകള്‍ ഇംഗ്ലിഷ് ഭാഷയില്‍ ഉള്ളതാണ്. സൗദിയിലെ നിലവിലെ ഔദ്യോഗിക പഠന ഭാഷ അറബിയാണ്. അത് കൊണ്ട് സൗദിയിലെ ഔദ്യോഗിക സിലബസിലെ ഭാഗങ്ങളല്ല.
ഇത് സര്‍ക്കാര്‍ സ്കൂളുകള്‍ അല്ലാത്ത മറ്റേതെങ്കിലും സ്വകാര്യ വിദ്യഭ്യാസ സ്ഥാപനത്തിന്റെത് ആയിരിക്കും എന്നവര്‍ പറയുന്നു. സ്വകാര്യ അന്താരഷ്ട്ര സ്കൂളുകളുടെ സിലബസ്സുകളെ സൗദിയിലെ ഔദ്യോഗിക സിലബസ്സുകളുമായി താരതമ്യപ്പെടുത്തി തെറ്റിദ്ധാരണ പരത്തരുതെന്നും വിദ്യഭ്യാസ വിദഗ്ദര്‍ മര്‍വായിക്ക് മുന്നറിയിപ്പ് നല്‍കി.
“സഊദിയിലെ സ്വകാര്യ അന്താരഷ്ട്ര വിദ്യാലയങ്ങളിലെ വിദ്യഭ്യാസ സ്വതന്ത്രയ്തെ കുറിച്ചുള്ള നിങ്ങളുടെ വീക്ഷണത്തോട് ഞാന്‍ അനുകൂലിക്കുന്നു. എന്നാല്‍ അത് ആ സമൂഹത്തിലെ പരിമിതമായ അംഗങ്ങള്‍ക്കും, അവരുടെ വിശ്വാസങ്ങള്‍ക്കും വേണ്ടിയുള്ളതാണ്. അത് പുതിയതുമല്ല. അത്തരം സ്ഥപനങ്ങള്‍ സ്ഥാപിതമായത് മുതല്‍ അവരുടെ സിലബസ്സില്‍ ഉള്ളതുമാണ്. അതിനെ നിങ്ങള്‍ സൗദിയിലെ പൊതു-സ്വകാര്യ, തദ്ദേശീയ സിലബസ്സുമായി കലര്‍ത്തരുത്” എന്ന് പ്രശസ്ത സൗദിയിലെ കോളമിസ്റ്റ് ഇബ്രാഹിം അല്‍ സുലൈമാന്‍ ട്വീറ്റ് ചെയ്തു.

മാത്രമല്ല മർവായിയുടെ അബദ്ധ പരാമർശങ്ങൾക്ക് വിഷൻ 2o5o യുടെ നിറം കലർത്തി വിശ്വാസ്യതക്ക് ശ്രമിക്കരുതെന്നും അവർ പറയുന്നു. പദ്ധതി വെബ്സൈറ്റിൽ വിദ്യാഭ്യാസ മേഖലയിൽ രാമായണത്തെ കുറിച്ചോ മഹാഭാരതത്തെ കുറിച്ചോ യാതൊന്നും പരാമർശിക്കുന്നില്ല.
“നിങ്ങളുടെ മകൻ നിങ്ങളുടെ കുടുംബ ബന്ധങ്ങളുടെ സാഹചര്യം മൂലം സൗദിയിലെ ഇന്റർനാഷണൽ സ്കൂളിലാണ് പഠിക്കുന്നത്. ഇത്തരം സ്കൂളുകൾ വിഷൻ 2030 പദ്ധതി പ്രഖ്യാപിക്കുന്നതിനും വർഷങ്ങൾക്ക് മുൻപ് തന്നെ ഈ സിലബസാണ് പഠിപ്പിക്കുന്നത്. ഇത്തരം വലിയ നുണകളുമായി പദ്ധതിയെ ബന്ധപ്പെടുത്തരുത്” എന്ന് സൗദിയിലെ പ്രമുഖ രാഷ്ട്രീയ നിരീക്ഷകൻ ഒമർ അൽ ഗാംധി ട്വീറ്റ് ചെയ്തു.

2o16 ഏപ്രിൽ 25നാണ് കിരീടാവകാശി വിഷൻ 2o3o പദ്ധതി പ്രഖ്യാപിക്കുന്നത്. എന്നാൽ കിരീടാവകാശി പദ്ധതി പ്രഖ്യാപിക്കുന്നതിനു വർഷങ്ങൾ മുൻപ് തന്നെ സൗദിയിലെ ഇന്ത്യൻ സ്കൂളുകളിലെ സിലബസിൽ ഈ പരാമർശങ്ങൾ ഉണ്ട്. അത് കൊണ്ട് വിഷൻ 2o3o യിൽ ഉൾപ്പെടുത്തി രാമായണവും മഹാഭാരതവും സൗദിയിലെ ഔദ്യോഗിക സിലബസ്സിൽ ഉൾപ്പെടുത്തി പഠിപ്പിക്കുന്നു എന്ന വാർത്ത തികച്ചും വസ്തുതാ വിരുദ്ധവും തെട്ടിദ്ധരിപ്പിക്കുന്നതും ആണെന്ന് ഇവർ പറയുന്നു.
തന്റെ ട്വീറ്റിനെതിരെ സൗദിയിൽ നിന്നു തന്നെ വ്യാപകമായ വിമർശനവും പ്രതിഷേധവും ഉയർന്നതോടെ മർവയിയും ഈ അവകാശവാദത്തിൽ നിന്നും പിൻവാങ്ങി. വിമർശനങ്ങളിൽ നിന്നും രക്ഷപ്പെടുന്നതിനായി അവർ തന്റെ ട്വിറ്റർ അക്കൌണ്ട് പ്രൈവറ്റാക്കി മാറ്റിയിരുന്നു.
തന്റെ ട്വീറ്റ് തെറ്റിദ്ധരിക്കപ്പെട്ടു എന്നാണ് മരവായ് ഇപ്പോൾ വിശദീകരിക്കുന്നത്. എന്റെ മകൻ സൗദിയിലെ സർക്കാർ വിദ്യാലയത്തിൽ അല്ല പഠിക്കുന്നത്. ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിലാണ്. സൗദി വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച സിലബസാണ് അവിടെ മകന്റെ പഠിപ്പിക്കുന്നത് എങ്കിലും എന്റെ മകന്റെ സ്കൂളിൽ രാമായാണവും മഹാഭാരതവും പഠിപ്പിക്കുന്നില്ല.
പത്താം തരത്തിൽ പഠിക്കുന്ന തന്റെ മകനെ പഠനത്തിൽ സഹായിക്കുന്നത് താൻ ആസ്വദിക്കുകയാണ്. അതിന്റെ ഭാഗമായാണ് മകൻ പഠിക്കുന്ന സിലബസിൽ ഇന്ത്യയിലെ വിവരങ്ങൾ ഉൾപ്പെടുന്ന സോഷ്യൽ സ്റ്റഡീസിലെയും ജ്യോഗ്രഫിയിലെയും ടെക്സ്റ്റ് ബുക്കുകളുടെ ഭാഗങ്ങൾ ഉൾപ്പെടുത്തി ട്വീറ്റ് ചെയ്തത്. ഇന്ത്യയിലെ പുരാണങ്ങളുടെ വിവരങ്ങൾ പരാമർശിക്കുക മാത്രമാണ് താൻ ആ ട്വീറ്റിൽ ചെയ്തിരിക്കുന്നതെന്ന് മർവായ് പറയുന്നു.
നിരവധി മാധ്യമങ്ങൾ തന്റെ ട്വീറ്റിനെ വിഷൻ 2o5oപദ്ധതിയുമായി ബന്ധപ്പെടുത്തി തെറ്റിദ്ധാരണാജനകമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നുണ്ട്. തന്റെ അഭിപ്രായമായി അത്തരം വാർത്തകൾ നൽകുന്നതിനു മുപായി ഒരു മാധ്യമവും തന്റെ വിശദീകരണം കേൾക്കുന്നതിനായി താനുമായി ബന്ധപ്പെട്ടിട്ടില്ലെന്നു മർവായ് പറയുന്നു. ഇത്തരം വാർത്തകൾ ഭാവിയിൽ പ്രസിദ്ധീകരിക്കുമ്പോൾ താനുമായി ബന്ധപ്പെടണമെന്നും തനിക്ക് പറയാനുള്ളത് കൂടി കേൾക്കണമെന്നും മരവായ് പറയുന്നു.




