ചികിത്സ സഹായം കൈമാറി

0
568

ജിദ്ദ: ന്യൂമോണിയ ബാധിച്ച് കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന തൃക്കലങ്ങോട് പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി അംഗവും ജിസാൻ ദർബ് ഏരിയ കെഎംസിസി പ്രവർത്തകനും അൽ നൂർ സൂപ്പർ മാർക്കറ്റ് ജീവനക്കാരനുമായ മഞ്ഞപ്പെറ്റ മുഹമ്മദ് ഷെരീഫിന്റെ ചികിത്സ ചെലവിലേക്ക് തൃക്കലങ്ങോട് പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി. സ്വരൂപിച്ച ധനസഹായം പ്രസിഡന്റ്‌ കെ. ടി ജലീൽ, സെക്രട്ടറി ഷൗക്കത്ത് ബാപ്പു എന്നിവർ ചേർന്ന് കുടുംബത്തിന് കൈമാറി.

ചടങ്ങിൽ ഗ്ലോബൽ കെ.എം.സി.സി ഓർഗനൈസിംഗ് സെക്രട്ടറി റഫീഖ് തച്ചുണ്ണി, എക്സിക്യൂട്ടീവ് അംഗവും തൃക്കലങ്ങോട് പഞ്ചായത്ത്‌ പതിനേഴാം വാർഡ് മെമ്പറുമായ കെ.സാബിരി, പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ ഇ. ടി മോയിൻകുട്ടി, യൂസുഫ് മേച്ചേരി, കെ. പി ഷാജി, താണിക്കൽ ഷാജി എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here