കൊച്ചി: വിദ്യാര്‍ഥികളെ ഇത്ര ദിവസം പുറത്തുനിര്‍ത്തിയിട്ടും സര്‍വകലാശാലയുടെ അരിശം തീര്‍ന്നില്ലേയെന്ന് ഹൈക്കോടതി. കാലടി സംസ്‌കൃത സര്‍വകലാശാലയിലെ 16 വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്ത സംഭവത്തിലാണ് സര്‍വകലാശാലയ്ക്കും സര്‍ക്കരിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഒരു കേസില്‍ രണ്ട് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത് എന്തിനാണെന്നും കോടതി ചോദിച്ചു.
പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി സര്‍വകലാശാലയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. മൂന്നു മാസം സസ്‌പെന്‍ഡ് ചെയ്തിട്ട് ഇനിയെന്തിനാണ് വിദ്യാര്‍ഥികള്‍ മാപ്പു പറയേണ്ടതെന്ന് ഹൈക്കോടതി ചോദിച്ചു. ഹര്‍ജിയില്‍ വെള്ളിയാഴ്ച വിശദവാദം കേള്‍ക്കും. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബഞ്ചാണ് വിദ്യാര്‍ഥികളുടെ ഹര്‍ജി പരിഗണിച്ചത്.
വിദ്യാര്‍ഥികളെ എന്തിനാണ് സസ്‌പെന്‍ഡ് ചെയ്തത്. വിദ്യാര്‍ഥികള്‍ ശിക്ഷ അനുഭവിച്ചുകഴിഞ്ഞു. ഇപ്പോള്‍ 60 ദിവസം കഴിഞ്ഞില്ലേ? സര്‍വകലാശാലയുടെ അരിശം ഇതുവരെ തീര്‍ന്നില്ലേ? വിദ്യാര്‍ഥികള്‍ മൂന്ന് മാസമായി പുറത്താണ്. ഒരു വിഷയത്തില്‍ രണ്ട് എഫ് ഐ ആര്‍ എങ്ങനെ നിലനില്‍ക്കുമെന്നും കോടതി ചോദിച്ചു. സര്‍വകലാശാലയുടെ ഓഫീസ് നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കണമെന്നും വിദ്യാര്‍ഥികളുടെ താല്‍പര്യം സംരക്ഷിക്കണമെന്നുമാണ് സുപ്രീംകോടതിയുടെ നിര്‍ദേശമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
