വാഹനം മോഷ്ടിച്ച് രക്ഷപ്പെടുന്നതിനിടെ സുരക്ഷാ സേനക്ക് നേരെ വെടിയുതിർത്ത പൗരനെ കീഴടക്കി

0
4839

തബൂക്ക്: മേഖല പോലീസ് സുരക്ഷാ പട്രോളിംഗിനിടെ വാഹനം മോഷ്ടിച്ച് രക്ഷപ്പെട്ട പൗരനെ കീഴ്പ്പെടുത്തി. വാഹനം മോഷ്ടിച്ച് ഓടിച്ചു പോകുന്നതിനിടെ തോക്ക് ഉപയോഗിച്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് വഴിയാത്രക്കാർക്കുള്ള അപകടസാധ്യത നിർവീര്യമാക്കാനും പ്രതിയെ അറസ്റ്റ് ചെയ്യാനും സാധിച്ചതായി പോലീസ് അറിയിച്ചു. ആക്രമണത്തിനുപയോഗിച്ച ആയുധം പിടിച്ചെടുത്തിട്ടുണ്ട്.

പ്രതി ഒരു ക്രിമിനലാണെന്നും ക്രിമിനൽ കേസുകളിൽ തിരയുന്നയാളാണെന്നുമാണ് പ്രാഥമിക അനുമാനം. ആക്രമിയെ അറസ്റ്റുചെയ്ത് പ്രാഥമിക നിയമനടപടികൾ സ്വീകരിച്ച് മേഖലയിലെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു.

വീഡിയോ👇