റിയാദ്: അടുത്ത വ്യാഴാഴ്ച രാത്രി മുതൽ രാജ്യത്തിന്റെ ചില പ്രദേശങ്ങൾ മഴയുള്ള കാലാവസ്ഥയ്ക്കും വ്യത്യസ്ത തോതിലുള്ള മഴക്കും സാക്ഷ്യം വഹിക്കുമെന്ന് പ്രമുഖ കാലവസ്ഥ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഹുസൈനി വെളിപ്പെടുത്തി.
പടിഞ്ഞാറൻ, മധ്യ, വടക്കൻ, കിഴക്കൻ മേഖലകളുടെ ഭാഗങ്ങളെ മഴ ബാധിക്കുമെന്ന് അൽ ഹുസൈനി വിശദീകരിച്ചു.
അടുത്ത ബുധനാഴ്ച മുതൽ ശനിയാഴ്ച വരെയുള്ള കാലയളവിൽ മക്ക, മദീന മുനവ്വറ എന്നീ പ്രദേശങ്ങളിലും അതിന്റെ തീരപ്രദേശങ്ങളിലും മഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിരുന്നു. കൂടാതെ, തബൂക്ക്, അൽജൗഫ്, നോർത്തേൺ അതിർത്തി പ്രദേശങ്ങൾ, ഹായിൽ, ഖസീം,
റിയാദിന്റെ നോർത്ത് ആന്റ് വെസ്റ്റ് ഭാഗങ്ങൾ, ഈസ്റ്റേൺ പ്രൊവിൻസിന്റെ നോർത്തേൺ ഭാഗങ്ങൾ എന്നിവയും മഴ സാധ്യതയുള്ള പ്രവിശ്യകളിൽ പെടുന്നു.




