അബഹ: ദക്ഷിണ സൗദിയിൽ അസീർ പ്രവിശ്യയിൽ പെട്ട ഖമീസ് മുശൈത്തിൽ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്താനുള്ള ഹൂത്തികളുടെ ശ്രമം വിഫലമാക്കിയതായി സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽമാലികി അറിയിച്ചു. ലക്ഷ്യസ്ഥാനത്തെത്തുന്നതിന് മുമ്പായി സഖ്യസേന മിസൈൽ കണ്ടെത്തി തടഞ്ഞു നശിപ്പിക്കുകയായിരുന്നു.
റിയാദ് നഗരത്തിനു നേരെ ഹൂത്തികൾ തൊടുത്തുവിട്ട മറ്റൊരു ബാലിസ്റ്റിക് മിസൈൽ ഇന്ന് പുലർച്ചെ തടഞ്ഞ് തകർത്തതായി സഖ്യസേന നേരത്തെ അറിയിച്ചിരുന്നു. ദക്ഷിണ സൗദിയിലേക്ക് ഹൂത്തികൾ വിക്ഷേപിച്ച രണ്ടു ഡ്രോണുകൾ ഇന്നലെ രാത്രി സഖ്യസേന വെടിവെച്ചിട്ടിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
