പ്രഭാത സവാരിക്കിടെ സ്ത്രീയെ ഇടിച്ചു തെറിപ്പിച്ചു; നിർത്താതെ പോയ വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ

News Desk
0 Min Read

കണ്ണൂർ: അടുത്തിലയിൽ പ്രഭാത സവാരിക്കിടെ സ്ത്രീയെ ഇടിച്ച വാഹനത്തെയും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടക്കൽ സ്വദേശി പ്രവീണിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അപകടത്തിൽ അടുത്തില സ്വദേശി സുലോചന മരിച്ചിരുന്നു. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

മലപ്പുറത്ത് നിന്ന് പയ്യന്നൂർ ഭാഗത്തേക്ക്‌ ചെങ്കല്ല് കയറ്റാൻ പോയ ലോറിയാണ് അപകടം ഉണ്ടാക്കിയത്. കോട്ടക്കൽ സ്വദേശി പ്രവീൺ ആയിരുന്നു വാഹനം ഓടിച്ചത് . സ്ത്രീയെ ഇടിച്ച് തെറിപ്പിച്ച് വാഹനം നിർത്താതെ പോകുകയായിരുന്നു. ഇന്നലെയാണ് സംഭവം നടന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!