തെൽ അവീവ്: ഇസ്രായേലിന്റെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ദീപം തെളിയിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ധീരനായ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനൊപ്പം ചേർന്ന് ദീപം തെളിയിക്കാനാണ് മോദിയെ ക്ഷണിച്ചതെന്ന് നെതന്യാഹു അറിയിച്ചു.
തന്റെ സുഹൃത്തായ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതായും സ്വാതന്ത്ര്യദിന ചടങ്ങിൽ പങ്കെടുക്കാൻ അദ്ദേഹത്തെ ക്ഷണിച്ചതായും സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിൽ നെതന്യാഹു വ്യക്തമാക്കി.
ക്ഷണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചതായി നെതന്യാഹു പറഞ്ഞു. കരയിലും ആകാശത്തും ഇന്ത്യയും ഇസ്രായേലും ഒന്നിച്ച് ഭീകരവാദത്തിനെതിരെ പോരാടുകയാണെന്ന് മോദി വ്യക്തമാക്കിയതായും അദ്ദേഹം കുറിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള ശക്തമായ ബന്ധത്തെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചതായും നെതന്യാഹു തന്റെ പോസ്റ്റിൽ കൂട്ടിച്ചേർത്തു.
….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
