മത്സ്യവും മാംസവും വേണ്ട: ലോക്ഭവന്റെ അടുക്കള ഇനി വെജിറ്റേറിയൻ; നിർദേശം നൽകി നിയുക്ത ഗവർണർ

News Desk
1 Min Read

തിരുവനന്തപുരം: കേരള ലോക്ഭവന്റെ അടുക്കളയില്‍ ഇനി മുതല്‍ വെജിറ്റേറിയന്‍ ഭക്ഷണം മാത്രം. നിയുക്ത ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂര്‍ എത്തുന്നതിനു മുന്‍പ് ലഭിച്ച നിര്‍ദേശങ്ങളിലാണ് ഇക്കാര്യമുള്ളത്. ഓം പ്രകാശ് മാഥൂര്‍ ശുദ്ധ വെജിറ്റേറിയന്‍ ആണ്. ആ സാഹചര്യത്തില്‍ ഇനി മുതല്‍ ലോക്ഭവന്‍ അടുക്കളയില്‍ മാംസമോ മത്സ്യമോ പാചകം ചെയ്യേണ്ടതില്ലെന്നാണു നിര്‍ദേശം. 

ലോക്ഭവന്റെ അടുക്കളയില്‍നിന്നു ഗവര്‍ണര്‍ക്കും കുറച്ച് പഴ്‌സനല്‍ സ്റ്റാഫുകള്‍ക്കും മാത്രമാണു ഭക്ഷണം നല്‍കുന്നത്. ബാക്കി ജീവനക്കാര്‍ മുഴുവന്‍ വീടുകളില്‍നിന്നു ഭക്ഷണം കൊണ്ടുവരികയോ പുറത്തുപോയി ഭക്ഷണം കഴിക്കുകയോ ആണ് ചെയ്യുന്നത്. അവര്‍ക്ക് ഭക്ഷണത്തിന് ഒരു തരത്തിലുള്ള നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ലോക്ഭവന്‍ വൃത്തങ്ങള്‍ പറഞ്ഞു. നിലവില്‍ ലോക്ഭവനില്‍ അതിഥികള്‍ എത്തുമ്പോള്‍ നടത്തുന്ന വിരുന്നുകള്‍ക്കും വെജിറ്റേറിയന്‍ വിഭവങ്ങള്‍ ആണു വിളമ്പാറുള്ളത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!