റിയാദ് : സഊദി രാജകുമാരി മഷായിൽ ബിന്ത് സഊദ് ബിൻ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ സഊദ് ബിൻ ഫൈസൽ അൽ സഊദ് അന്തരിച്ചു. സഊദി റോയൽ കോടതിയാണ് മരണ വിവരം പുറത്ത് വിട്ടത്. മരണത്തിൽ ദുഃഖം രേഖപെപടുത്തുന്നതായും സഊദി റോയൽ കോർട്ട് പ്രസ്താവനയിൽ അറിയിച്ചു. മയ്യത്ത് നിസ്കാരം ബുധനാഴ്ച, 10/5/1448 AH, റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല പള്ളിയിൽ ഉച്ചകഴിഞ്ഞുള്ള പ്രാർത്ഥനയ്ക്ക് ശേഷം നടക്കും.
ദൈവം രാജകുമാരിയെ തന്റെ കാരുണ്യം, ക്ഷമ, സ്വീകാര്യത എന്നിവയാൽ അനുഗ്രഹിക്കട്ടെയെന്നും അവന്റെ പറുദീസയിൽ വിശാലമായ ഒരു വാസസ്ഥലം അവൾക്ക് നൽകട്ടെയെന്നും മരണ വിവര പ്രസ്താവനയിൽ വ്യക്തമാക്കിയ റിയൽ കോർട്ട് നാം ദൈവത്തിന്റേതാണ്, അവനിലേക്ക് നാം മടങ്ങുമെന്ന മഹത്തായ വാചകവും കൂട്ടിച്ചേർത്തു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
