‘വാദം തുടങ്ങി അഞ്ച് മിനിറ്റിനുള്ളിൽ…’; സിജെപി കേസ് പരിഗണിക്കുന്നതിനിടെ വധഭീഷണി, മജിസ്ട്രേറ്റിന്റെ പരാതിയിൽ കേസെടുത്ത് പോലീസ്

News Desk
1 Min Read

ന്യൂഡൽഹി: സിജെപി സഹ കൺവീനർമാരായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരുൾപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ തനിക്ക് വധഭീഷണി ലഭിച്ചെന്ന സ്പെഷൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ പരാതിയിൽ ഡൽഹി പൊലീസ് കേസെടുത്തു.

എന്നാൽ, ഭീഷണി സന്ദേശത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുപറഞ്ഞ് നേതാക്കളുടെ ജാമ്യാപേക്ഷ മെരിറ്റ് അടിസ്ഥാനത്തിൽ കേൾക്കാതെ മജിസ്ട്രേറ്റ് മനപൂർവം വൈകിപ്പിക്കുകയായിരുന്നുവെന്ന് സിജെപി ആരോപിച്ചു. നേതാക്കളുടെ ജാമ്യ നടപടികളുമായി ഈ ഭീഷണി സന്ദേശത്തിനു യാതൊരു ബന്ധവുമില്ലെന്നാണ് പാർട്ടി നിലപാട്. മജിസ്ട്രേറ്റിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായും എന്നാൽ ഭീഷണിപ്പെടുത്തിയ ആളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിലവിൽ ലഭ്യമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജന്തർ മന്തറിലെ നിരോധിത മേഖലയിൽ അതിക്രമിച്ചു കയറിയെന്ന് ആരോപിച്ച് അശുതോഷ് റാങ്കയെയും സൗരവ് ദാസിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. അന്ന് രാത്രി വൈകി അറസ്റ്റ് രേഖപ്പെടുത്തിയ ഇരുവരെയും ബുധനാഴ്ച മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.

കേസിന്റെ വാദം കേൾക്കുന്നത് മനപൂർവം വൈകിപ്പിക്കുകയും ജാമ്യ ഹർജിയിലെ വസ്തുതകൾ പരിശോധിക്കുന്നതിനു പകരം ഭീഷണി സന്ദേശത്തിന്മേൽ മാത്രം മജിസ്ട്രേറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തതായി സിജെപി ലീഗൽ ടീം മേധാവി രത്ന സിങ് പറഞ്ഞു. ‘‘ഞങ്ങൾ രാവിലെ മുതൽ അവിടെയുണ്ടായിരുന്നു. ഉച്ചയ്ക്ക് 12 മണിക്ക് വാദം കേൾക്കുമെന്നാണ് അറിയിച്ചിരുന്നത്. വെരിഫിക്കേഷൻ അടക്കമുള്ള എല്ലാ ഫോർമാലിറ്റികളും പൂർത്തിയായിട്ടും മണിക്കൂറുകളോളം ഞങ്ങളെ കാത്തുനിർത്തി.

ഉച്ചയ്ക്ക് 1.30 ഓടെ മജിസ്ട്രേറ്റ് പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നെങ്കിലും വൈകിട്ട് 5 മണിക്ക് മാത്രമാണ് അദ്ദേഹം കോടതി മുറിയിലേക്ക് പ്രവേശിച്ചത്. കോടതിയിൽ എത്തിയതിനു ശേഷം സൗരവിനെയും അശുതോഷിനെയും ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്ന് മോചിപ്പിക്കണമോ വേണ്ടയോ എന്നതിനെക്കുറിച്ച് സംസാരിക്കാൻ അദ്ദേഹം തയാറായില്ല. അതിനുപകരം തികച്ചും ഏകപക്ഷീയമായ പരാമർശങ്ങളാണ് നടത്തിയത്. 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!