ആലപ്പുഴ: കാർത്തികപ്പള്ളിയിൽ രണ്ടു വയസ്സുകാരൻ പോഷകാഹാരക്കുറവ് മൂലം മരിച്ചു. വലിയകുളങ്ങര സ്വദേശികളായ ദമ്പതികളുടെ ആറാമത്തെ കുട്ടിയാണു മരിച്ചത്. അമ്മയെ പ്രസവത്തിനായി ആലപ്പുഴ ഗവ.മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുന്നതിനാൽ വീട്ടിൽ കുട്ടികളും പിതാവും മാത്രമാണ് ഉണ്ടായിരുന്നത്.
ഇന്നലെ അച്ഛനൊപ്പം കിടന്നുറങ്ങിയ ആൺകുട്ടിയെ രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ സംശയം പ്രകടിപ്പിച്ചതിനെത്തുടർന്നു പൊലീസ് ഇടപെട്ടു പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നു. പോഷകാഹാരക്കുറവാണു മരണകാരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടെന്നു പൊലീസ് അറിയിച്ചു.
വാടകഷെഡിൽ ദുരിത ജീവിതം നയിച്ചിരുന്ന അമ്മയെയും മക്കളെയും രണ്ടു മാസം മുൻപു ജനപ്രതിനിധികൾ ഇടപെട്ട് പത്തനാപുരം ഗാന്ധിഭവനിൽ പ്രവേശിച്ചിരുന്നുവെങ്കിലും രണ്ടാഴ്ചയ്ക്കു ശേഷം ഇവർ അവിടെനിന്നു ഭർത്താവിനൊപ്പം മടങ്ങിയിരുന്നു.
…..
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
