മലപ്പുറത്ത് ദേശീയപാതയിൽ ലോറിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം

News Desk
1 Min Read

വളാഞ്ചേരി: ദേശീയപാത 66ലെ വളാഞ്ചേരി വട്ടപ്പാറയിൽ വയഡക്റ്റ് പാലത്തിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾക്ക്‌ ദാരുണാന്ത്യം. കുറ്റിപ്പുറം പേരശ്ശന്നൂർ സ്വദേശി അഫ്സൽ (37), ഭാര്യ സാബിറ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം സംഭവിച്ചത്.

കോട്ടക്കൽ ഭാഗത്ത് നിന്ന് വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിന് പിറകിൽ ട്രക്ക് വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇവർ സഞ്ചരിച്ച സ്കൂട്ടർ തൊട്ടു മുന്നിൽ പോവുകയായിരുന്ന മറ്റൊരു ട്രക്കിന് പിറകിൽ ഇടിച്ചു.

സ്കൂട്ടറിൽ ഇടിച്ച ട്രക്ക് ഡ്രൈവർ കർണാടക സ്വദേശി കാശിനാഥിനും അപകടത്തിൽ പരിക്കേറ്റു. ഇയാളെ വളാഞ്ചേരി നടക്കാവിൽ അശുപത്രിയിൽ പ്രവേശിപ്പിച്ചു.

മരിച്ച‌ അഫ്സലിന്റെ‌ മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രി മോർച്ചറിയിലും സാബിറയുടെ മൃതദേഹം വളാഞ്ചേരി നടക്കാവിൽ ആശുപത്രി മോർച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്.
Vq

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!