യമനിലെ ഏയ്ഡൻ വിമാനത്താവളം ലക്ഷ്യമിട്ട് ഹൂതികൾ: തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യാത്രക്കാർ

News Desk
1 Min Read

സനാ/റിയാദ്: യമനിലെ ഭരണസിരാകേന്ദ്രമായ പ്രസിഡന്‍ഷ്യല്‍ പാലസിന് നേരെ നടന്ന ആക്രമണത്തിന് പിന്നാലെ
ഏയ്ഡനിലെ വിമാനത്താവളം ലക്ഷമാക്കി ഹൂതി ആക്രമണം.

മിസൈലുകള്‍ റണ്‍വേയ്ക്കരികില്‍, ടേക്ക് ഓഫ് ചെയ്യാനിരുന്ന വിമാനത്തിന് 500 മീറ്റര്‍ അകലെയാണ് പതിച്ചത്. കെയ്‌റോയിലേക്ക് പോകാനിരുന്ന വിമാനമാണ് ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന 151 യാത്രക്കാരും സുരക്ഷിതരാണെന്ന് യമന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

രണ്ട് മിസൈലുകളാണ് വിമാനത്താവളത്തില്‍ പതിച്ചതെന്ന് സൗദി വിവരസാങ്കേതിക സാംസ്‌കാരിക മന്ത്രി മൊമ്മര്‍ അല്‍ ഇരിയാനി എക്‌സിലൂടെ അറിയിച്ചു. ഈജിപ്തിലേക്ക് യാത്രയ്‌ക്കൊരുങ്ങിയ ഫ്‌ളൈറ്റ് 612ന് സമീപം റണ്‍വേയുടെ മധ്യത്തില്‍ നിന്നും നൂറു മീറ്റര്‍ അകലെയാണ് മിസൈല്‍ പതിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു. ഇതൊരു സാധാരണ ആക്രമണം അല്ലെന്നും യാത്രക്കാരുടെയും വിമാനത്തിലെ ക്രൂ അംഗങ്ങളുടെയും ജീവന് ഭീഷണി ഉയര്‍ത്തിയ, അന്താരാഷ്ട്ര നിയമങ്ങളുടെ കൃത്യമായ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

മണിക്കൂറുകൾക്ക് മുമ്പ് വിമാനത്താവളത്തിന് സമീപമൊരു ആക്രമണം നടന്നതായി വിവരസാങ്കേതിക മന്ത്രാലയം അറിയിച്ചിരുന്നു. എയര്‍പോര്‍ട്ട് പരിസരത്തെ ബാദര്‍ ക്യാമ്പിന് സമീപമായിരുന്നു ആക്രമണം. സൗദി – യമൻ സർക്കാർ സൈനികരുടെ ഈ ക്യാമ്പിലെ മിലിട്ടറി എയര്‍ഫീല്‍ഡിലുള്ള റണ്‍വേയില്‍ രണ്ട് മിസൈലുകളാണ് പതിച്ചത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!