എടക്കര : എസ് ഐ ആറി ന്റെ മറവിൽ പൗരത്വ നിഷേധം അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ചു കൊണ്ട് ജന്തർ മന്തർ അടക്കമുള്ള രാജ്യത്തിന്റെ പ്രധാന നഗരങ്ങളിൽ മതേതര സഖ്യങ്ങൾ, രാഷ്ട്രീയ ഭേതമന്യേ നടത്തുന്ന ചെറുത്തു നിൽപ്പിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാഭഗമായി നടത്തുന്ന പ്രതിഷേധ ജ്വാല എടക്കര ടൗണിൽ എടക്കര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രൌഢമായി.
ഇസ്ഹാഖ് ഫൈസിയുടെ പ്രാർത്ഥനയോടെ തുടങ്ങിയ പ്രതിഷേധ റാലി സഅദ് ഫൈസി, അമാനുല്ലാഹ് ദാരിമി, ഉസ്മാൻ ഫൈസി, ഹാഫിള് ഫൈസി, ഫളുൽ അൻവരി, ഫളുൽ ഫൈസി, ശിഹാബ് ഫൈസി, ശമീർ ഫൈസി തണ്ണിക്കടവ്, നിസാം കെട്ടുങ്ങൽ, നൗഷാദ് നാണി, എന്നിവർ നേതൃത്വം നൽകി.മുഹമ്മദ് ഫൈസി പാതാർ മുഖ്യ പ്രഭാഷണം നടത്തി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
