കൊല്ലം/തിരുവനന്തപുരം: സ്വത്തുതർക്കത്തെ തുടർന്ന് അമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച സംഭവത്തിൽ മകൾ അശ്വതി അച്ചു എന്ന അശ്വതി (37) പിടിയിൽ. കേസിലെ രണ്ടാം പ്രതിയായ അശ്വതി തിരുവനന്തപുരത്തെ ഫ്ലാറ്റിൽ നിന്നാണ് പിടിയിലായത്. അശ്വതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. കേസിലെ ഒന്നാം പ്രതിയും അശ്വതിയുടെ മകളുമായ അമൃത (18) നേരത്തേ പിടിയിലായിരുന്നു.
കഴിഞ്ഞ മാസം 26നാണ് ആയൂർ ഇടമുളയ്ക്കൽ സ്വദേശിയായ രാധാമണിക്ക് (61) പൊള്ളലേറ്റത്. സിറ്റൗട്ടിലിരിക്കുകയായിരുന്ന രാധാമണിയുടെ മുഖത്ത് അമൃത തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു. മുഖത്തും കഴുത്തിലും ഗുരുതരമായി പൊള്ളലേറ്റ രാധാമണി ദിവസങ്ങളോളം ചികിത്സയിലായിരുന്നു. അശ്വതി വെള്ളം തിളപ്പിച്ച് പാത്രത്തിലാക്കി വച്ചശേഷം രാധാമണിയുടെ ദേഹത്തേക്ക് ഒഴിക്കാൻ തന്നോട് ആവശ്യപ്പെട്ടു എന്നാണ് അമൃത പൊലീസിനു മൊഴി നൽകിയത്. ഹണി ട്രാപ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് അശ്വതി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
