തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിൽ വാഹനാപകടം. പൊലീസ് വാഹനത്തിലേക്ക് പിക്ക് വാൻ ഇടിച്ചുകയറി. അപകടത്തില് ഒരു പൊലീസ് ഉദ്യോഗസ്ഥ അടക്കം മൂന്ന് പേർക്ക് പരിക്കേറ്റു.
ഇന്നലെ രാത്രിയായിരുന്നു അപകടം. മദ്യപിച്ചയാളെ പിടികൂടി സ്റ്റേഷനിലെത്തിച്ച വാഹനത്തിന് പിന്നിൽ പിക്ക്അപ്പ് വാന് ഇടിച്ച് കയറുകയായിരുന്നു. പൊലീസ് വാഹനത്തിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥ ലീന, സ്റ്റേഷന് പുറത്ത് നിന്നിരുന്ന എബിൻ (19), ഗൗതമം (19) എന്നിവര്ക്കാര് അപകടത്തില് പരിക്കേറ്റത്. പിക്ക്അപ്പ് വാന് ഡ്രൈവർ നിധിൻ രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
