വിമാനം പറന്നുയർന്ന ഉടനെ ഹൃദയാഘാതം; മലയാളി യുവാവ് അന്തരിച്ചു

0
143

പറവൂർ: സ്ലൊവേനിയയിലേക്കുള്ള വിമാനയാത്രയ്ക്കിടെ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. പുത്തൻവേലിക്കര തുരുത്തൂർ ഒളാട്ടുപുറത്ത് ടോമി വിൻസന്റ് – മേരി നിമ്മി ദമ്പതികളുടെ മകനായ മെബിൻ ടോമി (24) ആണു മരിച്ചത്. സ്ലൊവേനിയയിൽ ജോലി ചെയ്യുന്ന മെബിൻ, അവധിക്ക് നാട്ടിലെത്തി 23ന് തിരിച്ചു പോകുമ്പോഴായിരുന്നു സംഭവം.

ഒമാനിൽ നിന്നു വിമാനം പറന്നുയർന്ന സമയത്താണ് ഹൃദയാഘാതം ഉണ്ടായത്. തുടർന്നു വിമാനം അടിയന്തരമായി തിരിച്ചിറക്കി മെബിനെ ഒമാനിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ഇന്നു രാവിലെ 7ന് കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചു. തുടർന്നു വീട്ടിലേക്ക് കൊണ്ടുവരും.