ധ്രുവ് റാഠിയും എം.എ. ബേബിയും എം.വി. ഗോവിന്ദനും കസ്റ്റഡിയിൽ; ദിപ്കെയെ അറസ്റ്റ് ചെയ്തേക്കും

News Desk
1 Min Read

ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടിയുടെ (സിജെപി) ജന്തർ മന്തർ 2.O പ്രതിഷേധത്തിനു മുന്നോടിയായി പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ധ്രുവ് റാഠി കസ്റ്റഡിയിൽ. ഗുരുഗ്രാമിലെ വീട്ടിൽനിന്ന് രാവിലെ ഏഴേമുക്കാലോടെ ധ്രുവിനെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ എടുത്തതായി സിജെപി സ്ഥിരീകരിച്ചു.

ഗുരുഗ്രാമിലെ കേന്ദ്രീയ വിഹാർ സൊസൈറ്റിയിലുള്ള ധ്രുവ് റാഠിയുടെ വീട്ടിലെത്തിയ പൊലീസ് സിജെപി പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക് പോകരുതെന്ന് ആവശ്യപ്പെട്ടു. ഇതു നിഷേധിച്ചതോടെയാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. മുംബൈയിൽനിന്ന് ഡൽഹി വിമാനത്താവളത്തിലെത്തിയ അഭിജിത് ദീപ്കെയെ തടയാനും ശ്രമമുണ്ട്. അതേസമയം, പ്രക്ഷോഭത്തിൽ പങ്കെടുക്കാനിരുന്ന സിപിഎം നേതാക്കളായ എം.എ. ബേബിയെയും എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ളവരെയും കസ്റ്റഡിയിൽ എടുത്തു. 

..

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!