50,000 ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥർ രാജ്യ തലസ്ഥാനത്ത്, ഗ്യാനേഷ് കുമാറിൻ്റെ രാജി: ജന്തർ മന്തറിൽ ഇന്ന് സിജെപി സമരം

News Desk
1 Min Read

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതപാർട്ടി നടത്തുന്ന ജന്തർ മന്തര്‍ പ്രക്ഷോഭം ഇന്ന്. രാവിലെ 10 മണി മുതൽ പ്രക്ഷോഭം തുടങ്ങുമെന്നാണ് നേതാക്കൾ അറിയിച്ചിരിക്കുന്നത്. സിജെപി നേതാക്കളായ അഭിജിത് ദീപ്കെ ഉൾപ്പടെയുള്ളവർ രാവിലെ 9.30 നാണ് ഡൽഹി വിമാനത്താവളത്തിൽ എത്തുക. നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുക്കാൻ സാധ്യതയുണ്ട്.

ഇടത് പാർട്ടികളും വിദ്യാർഥി യുവജന സംഘടനകളും യൂത്ത് ലീഗ് ഫ്രട്ടേണിറ്റി തുടങ്ങി സംഘടനകളും പ്രതിഷേധത്തിന്‍റെ ഭാഗമാകും. സമരത്തെ നേരിടാൻ വിപുലമായ സംവിധാനങ്ങളാണ് ഡൽഹി പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. അർധ സൈനികരടക്കം 50,000 ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ രാജ്യ തലസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. 57 മെട്രോ സ്‌റ്റേഷനുകൾ അടച്ചിട്ടു. രാവിലെ 4 മുതൽ ഉച്ചക്ക് 2 വരെ ട്രെയിൻ യാത്ര തടസപ്പെട്ടേക്കും. വിദ്യാർഥികളും യുവാക്കളും സമരത്തിലേക്ക് എന്താതിരിക്കാനും ഡൽഹി പൊലീസ് ശ്രമിക്കുന്നുണ്ട്.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!