ബൈക്കിൽനിന്നു വീണ യുവതി ലോറിയിടിച്ച് മരിച്ചു

News Desk
0 Min Read

ഇരുമ്പനം: കാറിന‌ു പിന്നിൽ ഇടിച്ച ബൈക്കിൽ നിന്നു താഴെ വീണ യുവതിക്ക് ലോറിയിടിച്ച് ദാരുണാന്ത്യം. മുണ്ടക്കയം പാലൂർക്കാവ് തെക്കേമല ആലഞ്ചേരി ആന്റണി– മോളി ദമ്പതികളുടെ മകൾ ബിന്നിമോൾ ആന്റണിയാണു (26) മരിച്ചത്.

ഇരുമ്പനം പുതിയ റോഡ് ജംക്‌ഷന‌ു വടക്ക് മാക്‌സ്ഫൺ ഹോട്ടലിന് മുന്നിൽ വ്യാഴാഴ്ച രാത്രി 8.30നായിരുന്നു അപകടം. കാറിൽ ഇടിച്ചു മറിഞ്ഞ ബൈക്കിൽനിന്നു താഴെ വീണ ബിന്നിയുടെ തലയിലൂടെ എതിർദിശയിലെത്തിയ മിനി ടാങ്കർ ലോറി കയറുകയായിരുന്നു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ‌് നഴ്സാണ് ബിന്നി. സംസ്കാരം ഇന്നു 11ന് തെക്കേമല സെന്റ് മേരീസ് പള്ളിയിൽ.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!