ബിഎംഎസ് പ്രവര്‍ത്തകന്‍ വിനയന്‍ കൊലക്കേസ്; ഒന്നാം പ്രതി കുറ്റക്കാരനെന്ന് കോടതി, ഏഴു പ്രതികളെ വെറുതെ വിട്ടു

News Desk
0 Min Read

കണ്ണൂര്‍: ബിഎംഎസ് പ്രവര്‍ത്തകന്‍ വടക്കേചാലില്‍ വിനയനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി കുറ്റക്കാരനെന്ന് കോടതി. സിപിഎം പ്രവര്‍ത്തകന്‍ ജമീന്റവിടെ ബിജുവിനെയാണ് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷ ഈ മാസം 12ന് വിധിക്കും.

കേസില്‍ മറ്റ് ഏഴു പ്രതികളേയും കോടതി വെറുതേ വിട്ടു. ടി പി വധക്കേസ് പ്രതി ടി കെ രജീഷ് ഉള്‍പ്പെടെയുള്ളവരെയാണ് കോടതി വെറുതെ വിട്ടത്.

2009 മാര്‍ച്ച് 12നാണ് വടക്കേചാലില്‍ വിനയനെ കൊലപ്പെടുത്തിയത്. ടി കെ രജീഷിനെ ചോദ്യം ചെയ്തപ്പോഴാണ് പ്രതികളെ സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!