ഒരു സെക്കൻഡിനുള്ളിൽ വൈദ്യുതി നിലച്ചു, മുകളിൽ നിന്ന് എന്തൊക്കെയോ അടർന്നു വീഴുന്നു, ജീവൻ ഉണ്ടോ എന്ന് പോലും സംശയം; അബഹ വിമാനത്താവള ഹൂതി ആക്രമണത്തിൽ പരിക്കേറ്റ വനിത സംഭവം വിവരിക്കുന്നു; എന്താണ് സംഭവിച്ചത്? | VIDEO

malayalampress
1 Min Read

റിയാദ്: സഊദിയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണത്തിൽ ഇരയായ സ്ത്രീ, ആക്രമണസമയത്ത് താൻ അനുഭവിച്ച കാര്യങ്ങളും സീലിംഗിന്റെ ഭാഗങ്ങൾ ദേഹത്ത് വീണതിനെത്തുടർന്നുണ്ടായ പരിക്കുകളെക്കുറിച്ചും വിവരിച്ചു.

അൽ അറബിയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ആശുപത്രിയിൽ കിടക്കയിൽ നിന്ന് യുവതി ആ കറുത്ത രാത്രിയെ കുറിച്ച് വിവരിച്ചത്: “ഒരു സെക്കൻഡിനുള്ളിൽ വൈദ്യുതി നിലച്ചു. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി മനസ്സിലായില്ലെങ്കിലും, സീലിംഗിൽ നിന്ന് എന്തൊക്കെയോ എന്റെ ദേഹത്തേക്ക് വീഴുന്നത് എനിക്ക് അനുഭവപ്പെട്ടു. സാഹചര്യം ശാന്തമായപ്പോൾ, എന്റെ അവസ്ഥ പരിശോധിക്കാനും ശ്വസിക്കാനും എഴുന്നേൽക്കാനും കഴിയുമോ എന്ന് ഉറപ്പുവരുത്താനും ഞാൻ ശ്രമിച്ചു. എന്നാൽ സീലിംഗിന്റെ ഭാഗങ്ങൾ (പ്ലാസ്റ്റർ പാളികൾ) എന്റെ കാലുകൾക്ക് മുകളിൽ വീണിരുന്നതിനാൽ എനിക്ക് അനങ്ങാൻ കഴിഞ്ഞില്ല, യുവതി പറഞ്ഞു.

തന്റെ നട്ടെല്ലിലെ ഒരു കശേരുവിന് (vertebra) ഒടിവും മറ്റൊന്നിന് പൊട്ടലും സംഭവിച്ചതായും, കൂടാതെ ശരീരത്തിന്റെ പല ഭാഗങ്ങളിലും ചതവുകൾ ഉണ്ടായതായും യുവതി ചാനലിനോട് വിശദീകരിച്ചു. വീഡിയോ

റിയാദ്, അബഹ വിമാനത്താവളങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങളിൽ 3 വിദേശികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് കഴിഞ്ഞ ദിവസം സഊദി അറേബ്യ വെളിപ്പെടുത്തിയിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article