അവിഹിതം കണ്ടുപിടിച്ചു, ഭർത്താവിനെ യുവതിയും കാമുകനും ചേർന്ന് കുത്തിക്കൊന്നു, കൊക്കയിൽ തള്ളി

News Desk
1 Min Read

ഡെറാഡൂൺ: ഭാര്യയുടെ അവിഹിത ബന്ധം കണ്ടുപിടിച്ച ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് കഴുത്തറുത്ത് കൊലപ്പെടുത്തി. ഡെറാഡൂണിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെയും പോലീസ് അറസറ്റ് ചെയ്തു. ബീഹാറിലെ സഹർസ ജില്ലയിൽ നിന്നുള്ള മദൻ മുഖിയ എന്ന തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. കേസിൽ ഇയാളുടെ ഭാര്യ മീനാ ദേവി (30), കാമുകനായ ലല്ലൻ ശർമ്മ (23) എന്നിവരെയാണ് ഡെറാഡൂൺ പോലീസ് അറസറ്റ് ചെയ്തത്.

മദൻ മുഖിയയോടൊപ്പം ജോലി ചെയ്തിരുന്ന ലല്ലൻ ശർമ്മയും മീനാ ദേവിയും കഴിഞ്ഞ രണ്ടുമൂന്ന് വർഷമായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെക്കുറിച്ച് മുഖിയ അടുത്തിടെ മനസ്സിലാക്കിയതോടെയാണ് ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. മദ്യം കഴിക്കാനെന്ന വ്യാജേന മീനാ ദേവി ഭർത്താവിനെ കോളേജിന് സമീപത്തുള്ള വനമേഖലയിലേക്ക് കൂട്ടിക്കൊണ്ടുപോയി. മുഖിയ ലഹരിയിലായതോടെ, മീനയും ലല്ലൻ ശർമ്മയും ചേർന്ന് കത്തികൊണ്ട് കഴുത്തിൽ കുത്തിക്കൊലപ്പെടുത്തുകയും മൃതദേഹം മണ്ഡുവാല വനത്തിലെ കൊക്കയിലേക്ക് തള്ളുകയുമായിരുന്നു..

മണ്ഡുവാല വനമേഖലയിലെ കൊക്കയിൽ നിന്ന് ശനിയാഴ്ചയാണ് മുഖിയയുടെ മൃതദേഹം കണ്ടെത്തിയത്. കെട്ടിട ഉടമ സുരേന്ദ്ര സിംഗിന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ച പോലീസ്, സിസിടിവി ദൃശ്യങ്ങളും പ്രാദേശികമായി ശേഖരിച്ച വിവരങ്ങളും പരിശോധിച്ച് ലല്ലൻ ശർമ്മയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതിനെ തുടർന്ന് മീനാ ദേവിയെയും അറസ്റ്റ് ചെയ്യുകയും കൃത്യത്തിന് ഉപയോഗിച്ച കത്തി സമീപത്തെ പൊന്തക്കാട്ടിൽ നിന്ന് കണ്ടെത്തുകയും ചെയ്തു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!