ഇടതുമുന്നണി പത്തുവർഷം ഭരിച്ചത് നയിച്ചവന്റെ ഗുണംകൊണ്ട്- വെള്ളാപ്പള്ളി

News Desk
1 Min Read

പറവൂർ: ഇടതുമുന്നണി പത്തുവർഷം കേരളം ഭരിച്ചെങ്കിൽ അത് നയിച്ചവന്റെ ഗുണം കൊണ്ടാണെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മൂന്നാം ഊഴത്തിൽ കിട്ടാതെ പോയെങ്കിൽ അതിന്റെ കുറ്റം ആരുടേതാണെന്ന് അവർ ചർച്ച ചെയ്യണം. പിണറായിയെയോ അച്യുതാനന്ദനെയോ ചീത്തപറയാനില്ല. അവരെ ഇഷ്ടപ്പെടുന്ന ഒരുപാടു പേരുണ്ട്-വെള്ളാപ്പള്ളി പറഞ്ഞു. പറവൂർ എസ്.എൻ.ഡി.പി. യൂണിയൻ ശ്രീനാരായണ ജയന്തിയോടനുബന്ധിച്ച് നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വോട്ട് ബാങ്കുകളെ തൃപ്തിപ്പെടുത്തിയാൽ മാത്രമേ ഭരിക്കാനാകൂവെന്ന് രാഷ്ട്രീയകക്ഷികൾ തിരിച്ചറിഞ്ഞപ്പോൾ അവർക്കെല്ലാം ന്യൂനപക്ഷങ്ങളെ മതി. ഭൂരിപക്ഷങ്ങൾ ആർക്കും വേണ്ടാത്ത അവസ്ഥയിലേക്കും മാറി. മതം പറഞ്ഞും ജാതി പറഞ്ഞും സംഘടിച്ചവർ പറയുന്ന മതേതരത്വം കള്ളത്തരമാണ്. ഹിന്ദുക്കൾ ആരാധിക്കുന്ന ഗണപതി മിത്താണെന്ന് എ.എൻ. ഷംസീർ പറഞ്ഞപ്പോഴും അയ്യപ്പനെ പെന്തക്കോസ്തുകാരൻ അപമാനിച്ചപ്പോഴും ആരുടെയും ശബ്ദം പൊങ്ങിയില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!