ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു; യാത്രക്കാര്‍ സുരക്ഷിതര്‍

News Desk
1 Min Read

ബിലാസ്പൂർ: ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. ഛത്തീസ്ഗഡിലെ ബിലാസ്പൂരിലെ ബിലാസ ദേവി കെന്‍വത് വിമാനത്താവളത്തിലാണ് സംഭവം നടന്നത്. ഡല്‍ഹിയില്‍ നിന്നുള്ള അലയന്‍സ് എയര്‍ വിമാനത്തിന്റെ ടയറുകളില്‍ ഒരെണ്ണമാണ് പൊട്ടിത്തെറിച്ചത്.

പൈലറ്റിന് വിമാനം നിയന്ത്രിക്കാനും റണ്‍വേയില്‍ സുരക്ഷിതമായി നിര്‍ത്താനും കഴിഞ്ഞതിനാല്‍ അപകടം ഒഴിവായി. വിമാനത്തിലുണ്ടായിരുന്ന 34 യാത്രക്കാരും നാല് ജീവനക്കാരും സുരക്ഷിതരാണ്. ആര്‍ക്കും പരിക്കില്ല. ഡല്‍ഹിയില്‍ നിന്ന് എത്തിയ അലയന്‍സ് എയര്‍ വിമാനം 9I613 (VT-UDA) ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് സംഭവം നടന്നത്.

വെള്ളിയാഴ്ച രാവിലെ 10.55 ഓടെയാണ് വിമാനം ലാന്‍ഡിംഗിന് ശ്രമിച്ചതെന്ന് വിമാനത്താവള അധികൃതരില്‍ നിന്ന് ലഭ്യമായ വിവരങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. പെട്ടെന്നുള്ള ടയര്‍ തകരാറിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.

അതേസമയം, ബിലാസ്പൂരില്‍ നിന്ന് പ്രയാഗ് രാജിലേക്കുള്ള വിമാനവും സാങ്കേതിക പ്രശ്നം കാരണം റദ്ദാക്കി. പെട്ടെന്നുള്ള റദ്ദാക്കലില്‍ യാത്രക്കാര്‍ അസൗകര്യം നേരിട്ടു. വിമാനം നിലവില്‍ സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!