പ്രവാസി മലയാളി വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

0
2797

മസ്കറ്റ്: മലയാളി വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍ . വെള്ളിയാഴാച ഉച്ചയോടെയാണ് സംഭവം നടന്നത്. ഒമാൻ ദാഹിറ ഗവര്‍ണറേറ്റിലെ ഇബ്രിയിലാണ് മലയാളി വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.തൃശൂര്‍ ജില്ലയിലെ തൃപ്രയാര്‍ സ്വദേശിയായ വിനയന്റെ മകൻ വിമല്‍ കൃഷ്ണനെ (15) ആണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇബ്രി ഇന്ത്യന്‍ സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്.

വിനയന്‍ ഇബ്രിയിലെ സയന്‍സ് കോളജ് അധ്യാപകനാണ്. ഭക്ഷണം വാങ്ങാന്‍ പുറത്തേക്ക് പോയി തിരിച്ചു വന്നപ്പോഴാണ് വിനയന്‍ മകനെ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.