പ്രവാസികളെ ഭീഷണിപ്പെടുത്തി പിടിച്ചുപറിയും കവര്‍ച്ചയും; പ്രവാസി അടക്കം നാലംഗ സംഘം പിടിയില്‍

0
2855

ജിദ്ദ: നാലംഗ കവര്‍ച്ചാ സംഘത്തെ സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്ന് സുരക്ഷാ വകുപ്പുകള്‍ പിടികൂടി. മൂന്നു സഊദി യുവാക്കളും ഈജിപ്തുകാരനും അടങ്ങിയ സംഘമാണ് പിടിയിലായത്.

മോഷ്ടിച്ച കാറുകളില്‍ കറങ്ങി വിദേശ തൊഴിലാളികളെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചും ഭീഷണിപ്പെടുത്തിയും പണവും വിലപിടിച്ച വസ്തുക്കളും പിടിച്ചുപറിക്കുകയാണ് സംഘം ചെയ്തിരുന്നത്.

സംഘം കവര്‍ച്ചയിലൂടെ കൈക്കലാക്കിയ 22 കാറുകള്‍ സുരക്ഷാ വകുപ്പുകള്‍ വീണ്ടെടുത്തു. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പ്രവിശ്യ പൊലീസ് അറിയിച്ചു.