കൊച്ചി: സൂപ്പർസ്റ്റാർ മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം’ ഫ്രാഞ്ചൈസിക്ക് നാലാം ഭാഗം വരുന്നു. ജോർജുക്കുട്ടി വീണ്ടും എത്തുമെന്നത് സ്ഥിരീകരിച്ച് നിർമാതാവ് ആൻ്റണി പെരുമ്പാവൂർ. ഒരു സ്വകാര്യ ചാനലിൻ്റെ അവാർഡ് നിശയിലാണ് ആൻ്റണി പെരുമ്പാവൂർ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ദൃശ്യം ഒന്നും രണ്ടും മൂന്നും വൻ വിജയമായിരുന്നു. ഇതിന് പിന്നാലെയാണ് നാലാമതും ജോർജുക്കുട്ടി തിരികെയെത്തുമെന്ന് നിർമാതാവ് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം നാലാം ഭാഗം സംബന്ധിച്ച് ജീത്തു ജോസഫ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
‘ദൃശ്യം നാലിലെ താരങ്ങൾ, ചിത്രീകരണം ആരംഭിക്കുന്ന തീയതി തുടങ്ങിയ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ ചിത്രമായിരുന്നു ദൃശ്യം. 2013ൽ ആരംഭിച്ച ‘ദൃശ്യം’ ഫ്രാഞ്ചൈസി മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ ത്രില്ലർ പരമ്പരകളിലൊന്നാണ്
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
