റിയാദ് എയർപോർട്ട് ഇനി “സൈലന്റ് ആയിരിക്കും, അറിയിപ്പുകൾ പബ്ലിക് അനൗൺസ്‌മെന്റ് ഉണ്ടാകില്ല

malayalampress
1 Min Read
  • ടെർമിനൽ 5 ലെ പുറപ്പെടൽ ഗേറ്റുകളിലേക്കുള്ള ശബ്ദ അറിയിപ്പുകളാണ് ആദ്യ ഘട്ടത്തിൽ ഒഴിവാക്കുന്നത്

റിയാദ്: സഊദി തലസ്ഥാന നഗരിയായ റിയാദിലെ കിംഗ് ഖാലിദ് വിമാനത്താവളം “സൈലന്റ് എയർപോർട്ട്” പദ്ധതി നടപ്പിലാക്കാൻ തുടങ്ങി. ആദ്യ ഘട്ടത്തിൽ ടെർമിനൽ 5 ലെ പുറപ്പെടൽ ഗേറ്റുകളിലേക്കുള്ള ശബ്ദ അറിയിപ്പുകളാണ്. കുറക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്നത്.

ശബ്ദ അറിയിപ്പുകൾ കുറച്ചുകൊണ്ടും അവ പുറപ്പെടൽ ഗേറ്റുകളിലേക്ക് പരിമിതപ്പെടുത്തിക്കൊണ്ടും സ്‌ക്രീനുകളിലും ഡിജിറ്റൽ ചാനലുകളിലും ആശ്രയിക്കുന്നത് പ്രോത്സാഹിപ്പിച്ചുകൊണ്ടും ശാന്തവും കൂടുതൽ സുഖകരവുമായ യാത്രാനുഭവം നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് വിമാനത്താവളം വിശദീകരിച്ചു.

വിമാനത്താവളത്തിന്റെ വാട്ട്‌സ്ആപ്പ് നമ്പർ ആയ 920020090, വെബ്‌സൈറ്റ്, സൈനേജ്, “ആസ്‌ക് മി” ടീം എന്നിവ വഴി യാത്രക്കാർക്ക് അവരുടെ വിമാനങ്ങളെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ പിന്തുടരാനാകുമെന്ന് എയർപോർട്ട് അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article