ലൈംഗികാതിക്രമം തടഞ്ഞു, 50കാരിയെ കൊന്ന് കഷ്ണങ്ങളാക്കി നദിയിലെറിഞ്ഞു

News Desk
0 Min Read

റായ്പൂർ: ലൈംഗികാതിക്രമം തടയാൻ ശ്രമിച്ച 50 വയസ്സുകാരിയെ കൊലപ്പെടുത്തി 42കാരൻ. കൊലപാതകത്തിനു ശേഷം സ്ത്രീയുടെ മൃതദേഹം കഷ്ണങ്ങളാക്കി നദിയിൽ എറിഞ്ഞു. ഛത്തീസ്ഗഢിലെ ബേമെറ്റാര ജില്ലയിലാണ് സംഭവം. സംഭവത്തിൽ സോൻപുരി സ്വദേശിയായ രാംപ്രസാദ് സോൻവാനിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

ജൂലൈ 6നാണ് സംഭവം. രാത്രി പ്രതി സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ച് കയറുകയായിരുന്നു. പിന്നാലെ പീഡിപ്പിക്കാൻ ശ്രമിച്ചു. പീഡനശ്രമം എതിർത്തതോടെ കൊലപ്പെടുത്തി. തുടർന്ന് മൃതദേഹം കഷ്ണങ്ങളാക്കി മുറിക്കുകയും ശിവ്നാദ് നദിയിൽ തള്ളുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു. ശിവ്നാദ് നദിക്കു സമീപമുള്ള തോട്ടിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറി‍ഞ്ഞത്. 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article