ജിദ്ദയിൽ റെഡ് അലർട്ട്; ശക്തമായ കാറ്റോട് കൂടിയ കനത്ത മഴയുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം

0
150

ജിദ്ദ: ജിദ്ദയിൽ ഇന്ന് ശക്തമായ കാറ്റോട് കൂടിയ കനത്ത മഴയുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. ഇന്ന് രാവിലെ പത്തു മുതൽ രാത്രി പത്തു വരെ മഴക്ക് സാധ്യതയുണ്ട്. ഇതോടൊപ്പം ദൃശ്യപരത കുറയുകയും ആലിപ്പഴ വർഷം, മലവെള്ളപ്പാച്ചിൽ, ഉയർന്ന തിരമാലകൾ, ഇടിമിന്നൽ എന്നിവയും ഉണ്ടാകും. ജിദ്ദയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മുൻകരുതലുകൾ എടുക്കാനും സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരാനും മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളും താഴ് വരകളും ഒഴിവാക്കാനും സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു. അത്തരം ഇടങ്ങളിൽ നീന്തുന്നത് ഒഴിവാക്കാനും വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും

ഇടങ്ങളിൽ നീന്തുന്നത് ഒഴിവാക്കാനും വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും നൽകുന്ന നിർദേശങ്ങൾ പാലിക്കാനും സിവിൽ ഡിഫൻസ് നിർദ്ദേശിച്ചു. വെള്ളിയാഴ്ച മുതൽ അടുത്ത തിങ്കളാഴ്ച‌ വരെ രാജ്യത്തിൻ്റെ മിക്ക പ്രവിശ്യകളിലും കനത്ത മഴ പ്രതീക്ഷിക്കുന്നുണ്ട്.

മക്ക പ്രവിശ്യയിൽ മിതമായതോ കനത്തതോ ആയ മഴയുണ്ടാകാനും സാധ്യതയുണ്ട്. ഇതോടൊപ്പം ഇടിമിന്നൽ, മലവെള്ളപ്പാച്ചിൽ, ആലിപ്പഴ വർഷം, പൊടിക്കാറ്റ് എന്നിവയുമുണ്ടാകും. മക്ക പ്രവിശ്യയിൽ പെട്ട മക്ക, ജിദ്ദ, റാബിഗ്, ഖുലൈസ്, തായിഫ്, മെയ്‌സാൻ, അദും, അർദിയാത്ത്, അൽകാമിൽ, ജുമൂം, ബഹ്റ, ലൈത്ത്, ഖുൻഫുദ എന്നിവിടങ്ങളിൽ മിതമായതോ കനത്തതോ ആയ മഴക്ക് സാധ്യതയുണ്ട്. തുർബ, മോയ, അൽഖുർമ എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ പ്രതീക്ഷിക്കുന്നു.