തിരുവനന്തപുരം: കരിക്കകം സ്വദേശിനി ശിവപ്രിയയുടെ മരണത്തിൽ എസ്‌എടിക്ക് ക്ലീൻചിറ്റ്. ശിവപ്രിയയ്ക്ക് അണുബാധയേറ്റത് ആശുപത്രിയിൽ നിന്നല്ലെന്ന് വിദഗ്‌ധസമിതി കണ്ടെത്തിയതിനെ തുടർന്നാണ് ക്ലീൻ ചിറ്റ് നൽകിയത്. വിദഗ്‌ധസമിതി റിപ്പോർട്ട് ഡിഎംഇ ക്ക് കൈമാറി. അണുബാധയ്ക്ക് കാരണം സ്റ്റെഫലോ കോക്കസ് ബാക്ടീരിയ ആണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
ആലപ്പുഴ ഗൈനക്കോളജി തലവൻ ഡോ. സംഗീത, അനസ്തേഷ്യ ആൻഡ് ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോ. ലത, സർജറി വിഭാഗം തലവൻ ഡോ. സജികുമാർ, കോട്ടയം മെഡിക്കൽ കോളേജിലെ ഇൻഫെക്ഷ്യസ് ഡിസീസ് വിഭാഗം തലവൻ ഡോക്ടർ ജൂബി എന്നിവരാണ് സമിതിയിലുണ്ടായിരുന്നത്.





