-
ഉച്ചഭക്ഷണത്തിന് ശേഷം ഓഫിസിൽ തിരിച്ചെത്തിയ അരുണിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
ദമാം: ഒന്നര പതിറ്റാണ്ടിലേറെയായി സഊദിയിൽ പ്രവാസിയായ മലയാളി യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു. കോഴിക്കോട് അത്തോളി ചീക്കിലോട് സ്വദേശി പുതിയേടത്ത് വീട്ടിൽ അരുൺ വിജയൻ (42) ആണ് മരിച്ചത്. ഉച്ചഭക്ഷണത്തിന് ശേഷം ഓഫിസിൽ തിരിച്ചെത്തിയ അരുണിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
സഹപ്രവർത്തകർ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും, വഴിമധ്യേ വാഹനത്തിനുള്ളിൽ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചയുടൻ ഡോക്ടർമാർ നടത്തിയ പരിശോധനയിൽ വഴിമധ്യേ തന്നെ മരണം സംഭവിച്ചതായി സ്ഥിരീകരിച്ചു.
കഴിഞ്ഞ 14 വർഷത്തോളമായി സഊദിയിൽ പ്രവാസിയായ അരുൺ വിജയൻ, അൽ ഖോബാറിലെ റസായത്ത് കമ്പനിയിൽ ക്വാളിറ്റി & ഹൈജീൻ മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. മാതാപിതാക്കൾ: വിജയൻ നായർ, റീന വാവുകാട്ടിൽ. അൽ ഖോബാർ റഫ ആശുപത്രിയിലെ സ്റ്റാഫ് ആയ ശ്രുതി ബേബിയാണ് ഭാര്യ. മകൻ: അദ്നാൻ.
നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇതിനായി റസായത്ത് കമ്പനി, റഫ ആശുപത്രി അധികൃതർ, നവോദയ ഖോബാർ ഏരിയ കുടുംബവേദി പ്രവർത്തകർ എന്നിവർ രംഗത്തുണ്ട്. സംസ്കാരം പിന്നീട് നാട്ടിൽ നടക്കും. അരുൺ വിജയന്റെ നിര്യാണത്തിൽ നവോദയ കുടുംബവേദി ഖോബാർ മക്ക സ്ട്രീറ്റ് യൂണിറ്റ് അനുശോചനം രേഖപ്പെടുത്തി
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
