മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈപ്പത്തി തല്ലിയൊടിച്ചെന്ന പരാതി; അധ്യാപകനെതിരെ കേസെടുത്തു

News Desk
0 Min Read

മലപ്പുറം: മലപ്പുറം കല്‍പ്പകഞ്ചേരിയില്‍ അഞ്ചാം ക്ലാസുകാരിയുടെ കൈപ്പത്തി തല്ലിയൊടിച്ചെന്ന പരാതിയില്‍ അധ്യാപകനെതിരെ കേസെടുത്തു. വടകര സ്വദേശി ബല്‍രാജിനെതിരെ ജുവനൈല്‍ ആക്ട് പ്രകാരമാണ് കേസെടുത്തത്.

ഹോംവര്‍ക്ക് ചെയ്തില്ലെന്ന് പറഞ്ഞ് ക്ലാസില്‍ വച്ച് അധ്യാപകന്‍ പെണ്‍കുട്ടിയുടെ കൈപത്തിക്ക് മുകള്‍ ഭാഗത്തായി ചൂരല്‍കൊണ്ട് അടിക്കുകയായിരുന്നു. അടിയേറ്റ് കുട്ടിയുടെ കൈയുടെ എല്ല് പൊട്ടിയെന്നാണ് പരാതി.

അടിച്ചതിന് ശേഷവും അധ്യാപകന്‍ കുട്ടിയെകൊണ്ട് ബോര്‍ഡില്‍ എഴുതിപ്പിച്ചു. കൈ വീര്‍ത്തുവരുന്നത് കണ്ടതോടെയാണ് അടിച്ച അധ്യാപകനും പ്രധാനാധ്യാപകനും ചേര്‍ന്ന് വീട്ടിലേക്ക് വിളിച്ച് വിവരം അറിയിച്ചത്.

…..

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article