തമിഴ്നാട്ടിൽ അണ്ണാഡിഎംകെയ്ക്ക് തിരിച്ചടി: 3 എംഎൽഎമാർ രാജിവച്ചു, ടിവികെയിൽ ചേർന്നു

News Desk
0 Min Read

ചെന്നൈ: അണ്ണാഡിഎംകെ വിമത വിഭാഗത്തിൽ നിന്ന് 3 എംഎൽഎമാർ രാജിവച്ചു. ഈറോഡ് ജില്ലയിലെ പെരുന്ധുരൈ എംഎൽഎ എസ്.ജയകുമാർ, ചെങ്കൽപേട്ട് ജില്ലയിലെ മധുരാന്തകം എംഎൽഎ മരകതം കുമാരവേൽ, തിരുപ്പൂർ ജില്ലയിലെ ധാരാപുരം എംഎൽഎ പി.സത്യഭാമ എന്നിവരാണ് രാജിവച്ചത്. 

സ്പീക്കർ ജെസിഡി പ്രഭാകർക്ക് മൂന്നുപേരും രാജിക്കത്ത് സമർപ്പിച്ചു. രാജിവച്ച ശേഷം മൂന്നുപേരും മന്ത്രിയും ടിവികെ നേതാവുമായ ആദവ് അർജുനയെ സന്ദർശിച്ചു. പിന്നാലെ ഇവർ ടിവികെയിൽ ചേർന്നു. ഇതോടെ സഭയിലെ അണ്ണാഡിഎംകെയുടെ അംഗസംഖ്യ 44 ആയി കുറഞ്ഞു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!