ഇൻസ്റ്റഗ്രാം അക്കൗണ്ട് തിരിച്ചുപിടിച്ച് ‘കോക്രോച്ച്‌ ജനതാ പാർട്ടി’

News Desk
1 Min Read

ന്യൂഡൽഹി: ഹാക്ക് ചെയ്യപ്പെട്ടതിനെത്തുടർന്ന് നഷ്ടമായ ‘കോക്രോച്ച്‌ ജനതാ പാർട്ടി’യുടെ (സിജെപി) ഇൻസ്റ്റഗ്രാം അക്കൗണ്ട് വീണ്ടെടുത്തു. പാർട്ടിയുടെ സ്ഥാപകൻ അഭിജിത്ത് ദീപ്കെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

22 ദശലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള സിജെപിയുടെ അക്കൗണ്ട് തിരിച്ചുകിട്ടിയത് പ്രവർത്തകർക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. സംഘപരിവാർ അജണ്ടകൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ ശക്തമായ പ്രതിരോധം തീർക്കുന്ന സിജെപിക്ക് രാജ്യമെമ്പാടും വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

യുവാക്കളുടെ പ്രതിഷേധങ്ങളെ ഭയക്കുന്ന ബിജെപി സർക്കാർ, വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മരവിപ്പിച്ചുകൊണ്ട് യുവതലമുറയുടെ ശബ്ദത്തെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് ആരോപണം ഉയർന്നിരുന്നു.

സിജെപിയുടെ അക്കൗണ്ട് മരവിപ്പിച്ച കേന്ദ്ര നടപടിയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. രാജ്യത്തെ യുവാക്കളുടെ എതിർശബ്ദത്തെ ബിജെപി സർക്കാർ എത്രമാത്രം ഭയക്കുന്നു എന്നതിന്റെ തെളിവാണ് ഈ നടപടിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തൊഴിലില്ലായ്മ, സാമൂഹ്യ അസമത്വം, ചൂഷണം എന്നിവയ്‌ക്കെതിരായ പ്രതിഷേധത്തെ സ്വേച്ഛാധിപത്യപരമായ രീതിയിൽ നിശബ്ദമാക്കാൻ കഴിയില്ലെന്നും പിണറായി വിജയൻ ഓർമ്മിപ്പിച്ചു.

സോഷ്യൽ മീഡിയയിലെ ശബ്ദങ്ങളെ ഭയന്ന് ജനാധിപത്യപരമായ അവകാശങ്ങളെ ചവിട്ടിമെതിക്കുന്ന കേന്ദ്ര സർക്കാരിന്റെ നിലപാടിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
..

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!