ഐഎഎസ് തലപ്പത്തെ അഴിച്ചു പണി; മന്ത്രിമാർക്ക് അതൃപ്തി

News Desk
1 Min Read

തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് തലപ്പത്തെ അഴിച്ചു പണിയിൽ മന്ത്രിമാർക്ക് അതൃപ്തി. കളക്ടർമാരുടെ സ്ഥലംമാറ്റം മന്ത്രിമാരെ അറിയിക്കാതെ നടത്തിയെന്നാണ് ആക്ഷേപം. നവീൻ ബാബുവിന്റെ മരണത്തിൽ ആരോപണ വിധേയനായ അരുൺ കെ. വിജയനെ വ്യവസായ വകുപ്പ് ഡയറക്ടർ ആക്കിയതും വിവാദമായിരിക്കുകയാണ്.

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് തൊട്ടുപിന്നാലെയാണ് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി നടത്തിയത്. ആറ് ജില്ലാ കളക്ടമാരെ ഉൾപ്പെടെയാണ് കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തൻ യു. ഖേൽക്കറുടെ നിയമനം നേരത്തെ വിവാദമായിരുന്നു. പാട്ടീൽ അജിത് ഭഗവത് റാവുവിനെ പുതിയ ധനവകുപ്പ് സെക്രട്ടറിയായും പി.ബി. നൂഹിനെ ജിഎസ്ടി കമീഷണറായും നിയമിച്ചു.

കെ. ഇമ്പശേഖർ ആണ് വാട്ടർ അതോറിറ്റി എംഡി. കണ്ണൂർ കളക്ടറായ അരുൺ കെ. വിജയനെ വ്യവസായ വകുപ്പ് ഡയറക്ടറായും സ്നേഹിൽ കുമാർ സിങിനെ എൻട്രൻസ് കമീഷണറായും നിയമിച്ചു. ആറ് ജില്ലാ കളക്ടമാരെയും സ്ഥലംമാറ്റി. കോഴിക്കോട്- എം എസ് മാധവിക്കുട്ടി, പത്തനംതിട്ട- എ. നിസാമുദ്ദീൻ, പാലക്കാട്- കെ സുധീർ, ആലപ്പുഴ- ഷാജി വി. നായർ കൊല്ലം- ആനി ജുല, കണ്ണൂർ- പി. വിഷ്ണുരാജ് എന്നിവർക്കാണ് സ്ഥലംമാറ്റം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!