വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം: സ്ഥിരീകരിച്ചത് 59കാരനായ കോഴിക്കോട് സ്വദേശിക്ക്

0
112

കോഴിക്കോട്: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശിയായ 59കാരനാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗലക്ഷണങ്ങളോടെ ചികിത്സയിലായിരുന്നു. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11 ആയി.

കേരളത്തിൽ 14 ജില്ലകളിലും അമീബിക് മസ്തിഷ്കജ്വരത്തിന് സാധ്യതയെന്ന് നേരത്തെ ആരോഗ്യ വിദഗ്ദർ മുന്നറിയിപ്പ് നൽകിയിരുന്നു. കിണർ വെള്ളത്തിലും വാട്ടർ ടാങ്കുകളിലും വരെ അമീബയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. അടിയന്തരമായി ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയില്ലെങ്കിൽ വലിയൊരു വിപത്താകും ഉണ്ടാകുന്നതെന്നും ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. അതേസമയം ആരോഗ്യ തദ്ദേശ വകുപ്പുകളുടെ ഏകോപനം പൂർണമാകാത്തതിനാൽ പൊതു കിണറുകളും ജലാശയങ്ങളും ഇപ്പോഴും മലിനമായി തുടരുകയാണ്.