ജുബൈൽ: ദീർഘകാല പ്രവാസത്തിനു ശേഷം മുതിർന്ന കെ എം സി സി നേതാവ് യു എ റഹിം നാട്ടിലേക്കു മടങ്ങുന്നു. ജുബൈൽ കെ എം സി സിസെൻട്രൽ കമ്മിറ്റി ചെയർമാനും നാഷണൽ കമ്മിറ്റി സുരക്ഷാ പദ്ധതി വിഭാഗം ഓഡിറ്ററും കൂടിയായ യു എ റഹിം 40വർഷത്തെ ദീർഘകാല പ്രവാസ ജീവിതതോട് വിടപറഞ്ഞുകൊണ്ടു നാട്ടിലേക്കു മടങ്ങുന്നു. സഊദി അറേബിയയുടെ കിഴക്കൻ പ്രവിശ്യ മേഖലകളായ അൽകോബാർ, ദമാം, ജുബൈൽ പ്രദേശങ്ങളിൽ കെ എം സി സി യുടെ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുകയും ചെയ്തു.
ആശയ പ്രത്യയശാസ്ത്രത്തിൽ ദൃഢ നിശ്ചയവും വിനയാന്വിതമായ സ്വഭാവ സവിശേഷതയും യു എ റഹിം രാഷ്ട്രീയ മതസംഘടനാ ഭേദമില്ലാതെ അവരുടെ ഹൃദയങ്ങൾ കീഴടക്കുവാൻ സാധിച്ചു. ജുബൈൽ ഇന്റർനാഷണൽ ഇന്ത്യൻ എംബസ്സി സ്കൂളിന്റെ കെ എം സി സി യുടെ ആദ്യത്തെ പ്രതിനിധിയും കൂടിയായിരുന്നു യു എ റഹിം. ജൂബയിലിലെ ഒരു സ്വകാര്യ കമ്പനിയിൽ ഫൈനാൻസ് വിഭാഗത്തിലായിരുന്നു അദ്ദേഹം ജോലി നോക്കിയിരുന്നത്.
ജുബൈൽ കെ എം സി സിസെൻട്രൽ കമ്മിറ്റി അദ്ദേഹത്തിന് വിപുലമായ യാത്രയപ്പ് ഒരുക്കുന്നുണ്ട്. ഈ വരുന്ന വെള്ളിയാഴ്ച ഉച്ചക്ക് ജുബൈൽ റോയൽ ഡൈൻ ഹോട്ടലിൽ വെച്ച് നടക്കുന്ന യാത്രയപ്പ് സംഗമത്തിൽ ജുബൈലിലെ രാഷ്ട്രീയ-മത-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് .ജുബൈൽ കെ എം സി സി സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് നൗഷാദ് തിരുവനന്തപുരം,ജനറൽ സെക്രട്ടറി ഷംസുദ്ദീൻ പള്ളിയാളി എന്നിവർ വാർത്ത കുറിപ്പിലൂടെ കുറിപ്പിൽ അറിയിച്ചു.




