റിയാദ്: ജിസാനിലെ അൽ-ദയർ ഗവർണറേറ്റിലെ വിദ്യാഭ്യാസ ഓഫീസിലെ 7 ജീവനക്കാരെ വെടിവെച്ച് കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി. സഊദി പൗരനായ അബ്ദുല്ല ബിൻ ജാബർ ബിൻ അസദ് അൽ-മാലികിയെയാണ് വധശിക്ഷക്ക് വിധേയനാക്കിയത്. ജസാൻ മേഖലയിലെ അൽ ദായിർ ഗവർണറേറ്റിലെ വിദ്യാഭ്യാസ ഓഫീസിൽ പ്രവേശിച്ച് ജീവനക്കാരെ ഇദ്ദേഹം വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.,
ആക്രമണത്തിൽ ഹസൻ ബിൻ മുഹമ്മദ് ബിൻ ജബ്ബാർ അൽ മാലിക്കി, മുഹമ്മദ് ബിൻ ജിബ്രാൻ അൽ ഖാലിദി, ഹസൻ ബിൻ മുഹമ്മദ് ബിൻ ജാബർ അൽ മാലികി, അബ്ദുല്ല ബിൻ അഹമ്മദ് ജൊഹാലി, ഹുസൈൻ ബിൻ സൽമാൻ അൽ-ഖാലിദി, ഹസ്സൻ ബിൻ മൂസ മാലികി, സുൽത്താൻ ബിൻ സൽമാൻ അൽ-മാലികി എന്നിവരാണ് കൊല്ലപ്പെട്ടത്. എല്ലാവരും സഊദി പൗരാന്മാരാണ്. ഇതേ സ്ഥാപനത്തിലെ ജീവിനക്കാരായിരുന്നു കൊല്ലപ്പെട്ടവർ.
കുറ്റവാളിയെ പിന്നീട് അറസ്റ്റ് ചെയ്യാൻ കഴിഞ്ഞതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അന്വേഷണത്തിൽ പ്രതിക്കെതിരെ കുറ്റം ചുമത്തുകയും ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു. ജസാൻ മേഖലയിലെ ജയിൽ വെച്ചാണ് ശിക്ഷ നടപ്പാക്കിയത്.




