അൽജൗഫ്: സുരക്ഷ ഉദ്യോഗസ്ഥന്റെ ധീരത ഒഴിവാക്കിയത് വൻ ദുരന്തം. അൽ ജൗഫിലെ ഒരു പെട്രോൾ പമ്പിൽ ഉണ്ടായ തീപ്പിടിത്തമാണ് സുരക്ഷ ഉദ്യോഗസ്ഥന്റെ സമയോചിത ഇടപെടലിൽ നിയന്ത്രണ വിധേയമാക്കിയത്. നിമിഷങ്ങൾക്കുള്ളിൽ തീ വിഴുങ്ങാമായിരുന്ന സംഭവം ഞൊടിയിടയിൽ സമയോചിത നടപടിയിലൂടെ നിയന്ത്രിച്ച സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഇന്ധനം നിറച്ച് കഴിയുന്നത് പൂർത്തിയാകും മുമ്പ് കാർ ഡ്രൈവർ ഇന്ധനം നിറക്കുന്ന പൈപ്പ് കാറിൻ്റെ ഇന്ധന ടാങ്കിൽ നിന്ന് ഊരി മാറ്റുന്നതിനു മുമ്പ് തന്നെ കാർ മുന്നോട്ടെടുത്തതോടെയാണ് അപകടം ഉണ്ടായത്. ഇതോടെ ഇന്ധനം നിറക്കുന്ന മെഷീൻ മറിഞ്ഞു വീഴുകയും തീപ്പിടിത്തം ഉണ്ടാകുകയുമായിരുന്നു.
ഈ സമയം പെട്രോൾ പമ്പിൽ ഉണ്ടായിരുന്ന താമർ അൽ നാവി എന്ന എയർപോർട്ട് സുരക്ഷാ ഉദ്യോഗസ്ഥൻ ഉടൻ ഫയർ എക്‌സ്റ്റിങ്യൂഷർ ഉപയോഗിച്ച് തീ അണക്കുകയായിരുന്നു. 4 മിനുട്ട് കൊണ്ടാണ് ഈ തീ നിയന്ത്രണ വിധേയമാക്കിയത്. അവസരോചിതമായി സംഭവത്തിൽ ഇടപെടുകയും വൻ തീപ്പിടിത്തത്തിൽ രക്ഷിച്ച താമിറിനു അഭിനന്ദനങ്ങളുമായി നിരവധി പേർ രംഗത്തെത്തി.
വീഡിയോ കാണാം 👇




