സഊദിയിലെ അൽ ദായിർ എജ്യുക്കേഷനിലെ 7 ജീവനക്കാരെ കൊലപ്പെടുത്തിയ ദാരുണ സംഭവം ഇങ്ങനെ

0
4225

ജിസാൻ: ജസാൻ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനത്തിലെ ഏഴു പേരെ കൊലപ്പെടുത്തിയ കുറ്റവാളിക്കുള്ള പ്രതികാരമായി വധശിക്ഷ നടപ്പാക്കിയതോടെ അൽ ദായിർ ഗവർണറേറ്റിലെ വിദ്യാഭ്യാസ ഓഫീസിന് നേരെ സായുധ ആക്രമണം നടത്തിയ ഭയാനകമായ സംഭവത്തിൽ കേസ് സമാപനമായി. 2016 ഫെബ്രുവരിയിലാണ് രാജ്യത്തെ നടുക്കിയ കൊലപാതകം അരങ്ങേരിയത്.

അധ്യാപകനായി ജോലി ചെയ്യുന്ന മുപ്പത്തിയഞ്ചു വയസ് പ്രായമുള്ള സഊദി പൗരനായ അബ്ദുല്ല ബിൻ ജാബർ ബിൻ അസദ് അൽ-മാലികിയാണ് ഓഫീസിന് നേരെ ആക്രമണം നടത്തുകയും ഓഫീസിലെ ജീവനക്കാരിൽ തന്റെ കലാനിഷ്കോവ് തോക്ക് ഉപയോഗിച്ച് കൊലപ്പെടുത്തുകയും ചെയ്തത്. കൊല്ലപ്പെട്ട 7 പേരിൽ 4 പേർ വിദ്യാഭ്യാസ സൂപ്പർവൈസർമാരായിരുന്നു.

ഉടൻ തന്നെ, സുരക്ഷാ അധികാരികൾക്ക് കുറ്റവാളിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞു. അബ്ദുല്ല ജാബർ അൽ-മാലികിക്കെതിരെ ആസൂത്രിത കൊലപാതകം ചുമത്തി അന്വേഷണം ആരംഭിച്ചു. ഒടുവിൽ അന്വേഷണത്തിനോടുവിൽ വധശിക്ഷ വിധി പുറപ്പെടുവിക്കുകയായിരുന്നു. വധശിക്ഷ ഇന്നലെ നടപ്പിലാക്കി.

ചില തർക്കങ്ങളാണ് ക്രൂര കൊലപാതകത്തിലേക്ക് നയിച്ചത്. കുറ്റകൃത്യം ചെയ്യുന്നതിന് മുമ്പ്, “വാട്ട്‌സ്ആപ്പ്” ഗ്രൂപ്പിൽ ഇത്‌ സംബന്ധമായി വിവാദ വിഷയങ്ങൾ ചർച്ച ചെയ്ത് മടുത്തുവെന്ന് സൂചിപ്പിച്ചുകൊണ്ട് തന്റെ അതൃപ്തി അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. “എനിക്ക് സത്യം അറിയണം” എന്നായിരുന്നു അവസാന സന്ദേശം. ശേഷം അദ്ദേഹം ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റ് ആകുകയും ചെയ്തു.

35 കാരനായ അൽ-മാലിക്കി വിവാഹിതനാണ്. ആയുധവുമായി ഓഫീസിലെത്തിയ തന്റെ ശത്രുവിനെ തിരഞ്ഞു. ഉടൻ തന്നെ അദ്ദേഹം അവിടെ എത്തിയപ്പോൾ വെടിയുതിർക്കുകയായിരുന്നു. ആക്രമണം നടത്തിയ അധ്യാപകന് മാറ്റാരുമായും തർക്കമുണ്ടായിരുന്നില്ലെന്നും അദ്ദേഹത്തിന്റെ ആദ്യ ആഗ്രഹത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സ്‌കൂളിലേക്ക് സ്ഥലം മാറ്റം ലഭിച്ചതെന്നും അൽ-ദയർ ഗവർണറേറ്റിലെ വിദ്യാഭ്യാസ ഓഫീസ് അന്ന് വ്യക്തമാക്കിയിരുന്നു.

സഊദിയിൽ വിദ്യാഭ്യാസ സ്ഥാപനത്തിലെ 7 ജീവനക്കാരെ വെടിവെച്ച് കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി